ഇന്ത്യയിലെ ആദ്യത്തെ എഐ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഓല

ഇന്ത്യയിലെ ആദ്യത്തെ എഐ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഓല
ഇന്ത്യയിലെ ആദ്യത്തെ എഐ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഓല

പ്രില്‍ ഫൂള്‍ ദിനത്തില്‍ ഇന്ത്യയിലെ ആദ്യത്തെ എഐ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഓല. ഓല സോളോ എന്ന് പേരിട്ടിരിക്കുന്ന സ്‌കൂട്ടര്‍ ഏപ്രില്‍ ഒന്നിന് ഓല സിഇഒ ഭവീഷ് അഗര്‍വാള്‍ ആണ് അവതരിപ്പിച്ചത്. പൂര്‍ണമായും യാത്ര നിയന്ത്രിക്കുന്നത് സ്‌കൂട്ടറായിരിക്കും. ട്രാഫിക്ക് നിയമങ്ങളെല്ലാം കൃത്യമായി പാലിച്ച് സ്‌കൂട്ടര്‍ മറ്റാരുടെയും സഹായമില്ലാതെ സഞ്ചരിക്കും. സ്‌കൂട്ടര്‍ തനിയെ സഞ്ചരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഈ എഐ സ്‌കൂട്ടര്‍ ഏപ്രില്‍ ഫൂളായി ഏപ്രില്‍ ഒന്നിനായിരുന്നു അവതരിപ്പിച്ചതുകൊണ്ട് പലരും വിശ്വസിക്കാന്‍ തയാറായിരുന്നില്ല. ഇതിന് മറുപടിയുമായി ഭവീഷ് അഗര്‍വാള്‍ തന്നെ രംഗത്ത് എത്തുകയായിരുന്നു. ഒരു ഏപ്രില്‍ ഫൂള്‍ തമാശയല്ല! ഞങ്ങള്‍ ഇന്നലെ ഒല സോളോ പ്രഖ്യാപിച്ചു എന്ന് വീഷ് അഗര്‍വാള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. ഒല സോളോ മൊബിലിറ്റിയുടെ ഭാവിയിലേക്കുള്ള ഒരു നേര്‍ക്കാഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു.

ഓല സോളോയുടെ വീഡിയോ ഇതിനോടകം 1,83,000-ലധികം ആളുകള്‍ കാണികയും വാഹന പ്രേമികളില്‍ നിന്ന് നിരവധി പ്രതികരണങ്ങളും നേടുകയും ചെയ്തു. 22 ഭാഷകളില്‍ ആശയവിനിമയം സാധ്യമാക്കുന്ന ക്രുത്രിമിന്റെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വോയ്സ് ഇന്റര്‍ഫേസ് ഓല സോളോയുടെ ശ്രദ്ധേയമായ സവിശേഷതകളില്‍ ഒന്നാണ്. ഹെല്‍മെറ്റ് ആക്ടിവേഷനായി സോളോ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി സുരക്ഷ ഉറപ്പാക്കുന്നു.

സീറ്റ് അലേര്‍ട്ടുകള്‍ വൈബ്രേറ്റുചെയ്യുന്നതിലൂടെ അപകടസാധ്യതകള്‍ക്കോ വരാനിരിക്കുന്ന തിരിവുകള്‍ക്കോ സൂചനകള്‍ നല്‍കിക്കൊണ്ട് സ്‌കൂട്ടര്‍ കൂടുതല്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഓല സോളോയുടെ മറ്റൊരു സവിശേഷതയാണ് വിശ്രം മോഡ്. ഇത് ബാറ്ററി കുറവായിരിക്കുമ്പോള്‍ ഏറ്റവും അടുത്തുള്ള ഹൈപ്പര്‍ചാര്‍ജര്‍ സ്വയം കണ്ടെത്തുകയും തടസ്സമില്ലാത്ത യാത്രകള്‍ ഉറപ്പാക്കുകയും ചെയ്യുന്നു. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ദൂരം കണ്ടെത്തനായി ഈ ഇ-സ്‌കൂട്ടര്‍ ലേസര്‍ പള്‍സുകളാണ് ഉപയോഗിക്കുന്നത്. കൂടാതെ സോളോ ചുറ്റുപാടുകളെ കൃത്യമായി ത്രീഡി മാപ്പിങ് ചെയ്യുന്നു.

Top