മലപ്പുറം: മലപ്പുറം വേങ്ങരയിൽ വൃദ്ധദമ്പതികൾക്ക് മർദ്ദനം. വേങ്ങര സ്വദേശികളായ അസൈൻ(70), പാത്തുമ്മ(60) എന്നിവർക്കാണ് മർദ്ദനമേറ്റത്. രണ്ടുപേരുടെയും നില ഗുരുതരമാണ്. വേങ്ങര സ്വദേശികാളായ അബ്ദുൽ കലാമും മക്കളുമാണ് ദമ്പതികളെ മർദ്ദിച്ചത്.
അക്രമം തടയാനെത്തിയ ദമ്പതികളുടെ മകനും അയൽവാസിക്കും മർദ്ദനത്തിൽ പരിക്കേറ്റിട്ടുണ്ട്. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിനാണ് മർദ്ദനം. കടം വാങ്ങിയ 23 ലക്ഷം രൂപ ഒന്നരവർഷമായി തിരികെ നൽകിയില്ലെന്ന പരാതിയിലാണ് കുടുംബം.