ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒളിമ്പ്യൻ മരിച്ച നിലയിൽ

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒളിമ്പ്യൻ മരിച്ച നിലയിൽ
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒളിമ്പ്യൻ മരിച്ച നിലയിൽ

ന്യൂയോർക്ക്: സൈക്ലിംഗ് ഇതിഹാസം ഡാനിയേല ലാറിയൽ ചിറിനോസിനെ മരിച്ചനിലയിൽ കണ്ടെത്തി. അമേരിക്കയിലെ ലാസ് വെഗാസിലെ അപ്പാർട്ട്മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരിന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വെനസ്വേലയെ പ്രതിനിധീകരിച്ച് ഡാനിയേല ലാറിയൽ അഞ്ച് ഒളിംപിക്സുകളിൽ പങ്കെടുത്തിട്ടുണ്ട്. 1992ലെ ബാഴ്‌സലോണ, 1996ലെ അറ്റ്ലാന്റ, 2000ലെ സിഡ്നി, 2004ലെ ഏതൻസ്, 2012ലെ ലണ്ടൻ ഗെയിംസുകളിലാണ് മത്സരിച്ചത്. 2002ലെ സെൻട്രൽ അമേരിക്കൻ, കരീബിയൻ ഗെയിംസിൽ രണ്ട് സ്വർണ്ണ മെഡലുകളും 2003 ലെ പാൻ അമേരിക്കൻ ഗെയിംസിൽ രണ്ട് വെള്ളി മെഡലുകളും ഉൾപ്പെടെ നിരവധി മെഡലുകൾ അവർ നേടിയിട്ടുണ്ട്.

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ശ്രദ്ധേയമായ കരിയറിൽ സൈക്ലിംഗ് രംഗത്ത് ഏറെ ബഹുമാനിക്കപ്പെടുന്ന താരമാണ് ചിറിനോസ്. വെനസ്വേലയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ കടുത്ത വിമർശകയായിരുന്നു ചിറിനോസ്.

Top