CMDRF

ദളപതി വിജയ്‌യെ തനിക്ക് അറിയാമെന്ന് ഒളിംപ്യൻ മനു ഭാക്കർ

ദളപതി വിജയ്‌യെ തനിക്ക് അറിയാമെന്ന് ഒളിംപ്യൻ മനു ഭാക്കർ
ദളപതി വിജയ്‌യെ തനിക്ക് അറിയാമെന്ന് ഒളിംപ്യൻ മനു ഭാക്കർ

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം ദളപതി വിജയ്‌യെ തനിക്ക് അറിയാമെന്ന് ഒളിംപ്യൻ മനു ഭാക്കർ. ചെന്നൈയിൽ നടന്ന അനുമോദന ചടങ്ങിൽ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. വിദ്യാർത്ഥികളുടെ ചോദ്യത്തിന് ഉത്തരം നൽകുന്നതിനിടെ വിജയ്‌യെ കുറിച്ചുള്ള മനു ഭാക്കറുടെ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ചടങ്ങിനിടെ തമിഴ്‌നാടിനെ സംബന്ധിച്ചുള്ള റാപ്പിഡ് ഫയർ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മനു. തമിഴ് വിഭവമായ പൊങ്കൽ കഴിച്ചിട്ടുണ്ടോയെന്നായിരുന്നു ആദ്യ ചോദ്യം. പൊങ്കൽ കഴിച്ചിട്ടുണ്ടെന്നും സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങൾ തനിക്ക് ഇഷ്ടമാണെന്നും മനു മറുപടി പറഞ്ഞു.

മഹാബലിപുരം, മീനാക്ഷിയമ്മൻ ക്ഷേത്രം എന്ന് കേട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അറിയുമോ എന്ന ചോദ്യത്തിനും മനു ഇല്ലെന്ന് മറുപടി പറഞ്ഞു. ചെസ് സൂപ്പർ താരം പ്രഗ്നാനന്ദയെ അറിയുമോയെന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു താരത്തിന്റെ മറുപടി.

Top