CMDRF

ഒളിമ്പിക്‌സിനോടനുബന്ധിച്ച് പാരീസിന് തലവേദനയായി മോഷ്ടാക്കള്‍

ഒളിമ്പിക്‌സിനോടനുബന്ധിച്ച് പാരീസിന് തലവേദനയായി മോഷ്ടാക്കള്‍
ഒളിമ്പിക്‌സിനോടനുബന്ധിച്ച് പാരീസിന് തലവേദനയായി മോഷ്ടാക്കള്‍

പാരീസ്: ഒളിമ്പിക്‌സിനോടനുബന്ധിച്ച് പാരീസിന് തലവേദനയായി മോഷ്ടാക്കള്‍. ബുധനാഴ്ച മൊറോക്കോയ്‌ക്കെതിരായ ഒളിമ്പിക് ഫുട്‌ബോള്‍ ഉദ്ഘാടന മത്സരത്തിനു മുമ്പ് അര്‍ജന്റീന ടീമിന്റെ പരിശീലന ക്യാമ്പിലും കവര്‍ച്ച നടന്നു. മത്സരം ശേഷം പരിശീലകന്‍ ഹാവിയര്‍ മഷെറാനോയാണ് ഇക്കാര്യം അറിയിച്ചത്.

അര്‍ജന്റീന സംഘം ഉടന്‍ തന്നെ ലിയോണില്‍ പോലീസിന് പരാതി നല്‍കി. ടീം പരിശീലനത്തിന് പോയിരുന്ന സമയത്തായിരുന്നു കവര്‍ച്ച. താരങ്ങളുടെ വിലപിടിപ്പുള്ള വാച്ചുകളും ഫോണുകളും മോഷ്ടിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.അതേസമയം ഒളിമ്പിക്സ് അടുത്തിരിക്കെ നിരവധിയാളുകളാണ് പാരീസില്‍ കൊള്ളയടിക്കപ്പെടുന്നത്.

നേരത്തേ ഒളിമ്പിക്സ് കാണാനെത്തിയ ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം സീക്കോയേയും പാരീസില്‍ കൊള്ളയടിച്ചിരുന്നു. താരത്തിന്റെ പണവും വാച്ചുകളും ഡയമണ്ട് ആഭരണങ്ങളും അടങ്ങിയ ബാഗ് കാറില്‍ നിന്ന് മോഷ്ടാക്കള്‍ കവരുകയായിരുന്നു.

വെള്ളിയാഴ്ച അദ്ദേഹം ഫ്രഞ്ച് പോലീസില്‍ പരാതി നല്‍കി. ഏകദേശം നാലരക്കോടിയോളം (5,00000 യൂറോ) രൂപയുടെ വസ്തുക്കളാണ് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. ബ്രസീല്‍ ഒളിമ്പിക്സ് ടീമിന്റെ അതിഥിയായി പാരീസിലെത്തിയതാണ് സീക്കോ.

Top