CMDRF

പാരീസ് ഒളിമ്പിക്‌സ്; ക്വാര്‍ട്ടറില്‍ ഗുസ്തി താരം നിഷ ദഹിയക്ക് കണ്ണീര്‍ മടക്കം

പാരീസ് ഒളിമ്പിക്‌സ്; ക്വാര്‍ട്ടറില്‍ ഗുസ്തി താരം നിഷ ദഹിയക്ക് കണ്ണീര്‍ മടക്കം
പാരീസ് ഒളിമ്പിക്‌സ്; ക്വാര്‍ട്ടറില്‍ ഗുസ്തി താരം നിഷ ദഹിയക്ക് കണ്ണീര്‍ മടക്കം

പാരീസ്: ഒളിമ്പിക്‌സ് ഗുസ്തിയില്‍ വനിതകളുടെ 68 കി.ഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം നിഷ ദഹിയ പുറത്ത്. ഉത്തരകൊറിയന്‍ താരം പാക് സോള്‍ ഗുമിനോട് 8-10 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.

മത്സരത്തില്‍ 8-1ന് മുന്നിട്ടുനില്‍ക്കേ കൈക്ക് ഏറ്റ പരിക്കാണ് നിഷയ്ക്ക് തിരിച്ചടിയായത്. മത്സരത്തിന്റെ പകുതിയിലേറെ സമയം വേദനകൊണ്ട് പുളഞ്ഞ നിഷ വേദനയകറ്റാന്‍ സ്‌പ്രേ ഉപയോഗിച്ചിട്ടും കാര്യമുണ്ടായില്ല. മൂന്നുവട്ടം മെഡിക്കല്‍ ടൈം ഔട്ട് എടുത്ത താരം പിന്നീട് നിറകണ്ണുകളോടെയാണ് മത്സരം പൂര്‍ത്തിയാക്കിയത്.

ഈ അവസരം മുതലെടുത്ത് ഉത്തരകൊറിയന്‍ താരം ആധിപത്യം നേടുകയായിരുന്നു. അതേസമയം പാക് സോള്‍ ഗും ഫൈനലിലെത്തിയാല്‍ റെപ്പാഷെ റൗണ്ട് വഴി ഇന്ത്യന്‍ താരത്തിന് വെങ്കല മെഡല്‍ മത്സരത്തിന് യോഗ്യത നേടാന്‍ സാധിക്കും.

Top