ചൈനയെ പിന്തള്ളി യു.എസ്. മെഡല്‍ നേട്ടത്തില്‍ ഒന്നാമത്; ആറ് മെഡലുകളോടെ ഇന്ത്യയ്ക്ക് 71-ാം സ്ഥാനം

ചൈനയെ പിന്തള്ളി യു.എസ്. മെഡല്‍ നേട്ടത്തില്‍ ഒന്നാമത്; ആറ് മെഡലുകളോടെ ഇന്ത്യയ്ക്ക് 71-ാം സ്ഥാനം
ചൈനയെ പിന്തള്ളി യു.എസ്. മെഡല്‍ നേട്ടത്തില്‍ ഒന്നാമത്; ആറ് മെഡലുകളോടെ ഇന്ത്യയ്ക്ക് 71-ാം സ്ഥാനം

പാരീസ്: 16 ദിവസം നീണ്ട പാരീസ് ഒളിമ്പിക്‌സില്‍ മെഡല്‍ നേട്ടത്തില്‍ ചിരവൈരികളായ ചൈനയെ മറികടന്ന് യു.എസ്. ഒന്നാമത്. യു.എസും ചൈനയും 40 വീതം സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കി.

യു.എസിന്റെ ആകെ മെഡല്‍ നേട്ടം 126 ആണ്. ചൈനയെക്കാള്‍ 35 എണ്ണം കൂടുതലാണിത്. ആറ് മെഡലുകളോടെ ഇന്ത്യ പട്ടികയില്‍ 71-ാം സ്ഥാനത്തുണ്ട്. അവസാന മത്സര ഇനമായ വനിതാ ബാസ്‌കറ്റ്‌ബോളിന് മുന്‍പ് ചൈനയ്ക്ക് ഒരു സ്വര്‍ണ മെഡല്‍ പിന്നിലായിരുന്നു യു.എസ്.

40 സ്വര്‍ണം ചൈനയ്ക്കുണ്ടായിരുന്നപ്പോള്‍ യു.എസിന് 39 എണ്ണമേ ഉണ്ടായിരുന്നുള്ളൂ. ബാസ്‌കറ്റ്‌ബോള്‍ ഫൈനലില്‍ ഫ്രാന്‍സിനെ തകര്‍ത്തതോടെ യു.എസിന്റെ സ്വര്‍ണ നേട്ടവും നാല്‍പ്പതായി. തുടര്‍ച്ചയായി നാലാംതവണയാണ് അമേരിക്ക മെഡല്‍പട്ടികയില്‍ ഒന്നാമതെത്തുന്നത്.

40 സ്വര്‍ണവും 44 വെള്ളിയും 42 വെങ്കലവുമായി 126 മെഡലുകളാണ് യു.എസ്. പാരീസില്‍ നേടിയത്. 40 സ്വര്‍ണവും 27 വെള്ളിയും 24 വെങ്കലവുമായി 91 മെഡലുകളോടെ ചൈന രണ്ടാമത്. ആറ് മെഡലുകളോടെ ഇന്ത്യ 71-ാം സ്ഥാനത്താണ്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം.

Top