CMDRF

പാരീസ് ഒളിമ്പിക്സിൽ പി.വി. സിന്ധു ചൈനീസ് താരത്തോട് പൊരുതിത്തോറ്റു

പാരീസ് ഒളിമ്പിക്സിൽ പി.വി. സിന്ധു ചൈനീസ് താരത്തോട് പൊരുതിത്തോറ്റു
പാരീസ് ഒളിമ്പിക്സിൽ പി.വി. സിന്ധു ചൈനീസ് താരത്തോട് പൊരുതിത്തോറ്റു

പാരീസ്: ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന് തോല്‍വി. ചൈനയുടെ ആറാം സീഡ് താരം ഹീ ബിങ് ജിയാവോയോടാണ് പരാജയപ്പെട്ടത്. ഇതോടെ സിന്ധു പാരീസില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. 19-21, 14-21നാണ് ഹീ ബിങ് സിന്ധുവിനെ തകര്‍ത്തത്.

നേരത്തേ സാത്വിക്-ചിരാഗ് സഖ്യവും എച്ച്.എസ്. പ്രണോയിയും ബാഡ്മിന്റണില്‍ പുറത്തായിരുന്നു. പുരുഷ വിഭാഗം സിംഗിള്‍സില്‍ ക്വാര്‍ട്ടറിലെത്തിയ ലക്ഷ്യ സെന്നില്‍ മാത്രമാണ് ഇനി ഇന്ത്യയുടെ ബാഡ്മിന്റണ്‍ മെഡല്‍ പ്രതീക്ഷ.

കടുത്ത പോരാട്ടങ്ങള്‍ക്കൊടുവിലാണ് സിന്ധുവിന്റെ തോല്‍വി. ആദ്യ ഗെയിമില്‍ ഒരു ഘട്ടത്തില്‍ 3-8ന് പിന്നില്‍നിന്ന സിന്ധു പിന്നീട് 12-12 സ്‌കോറിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തി. ഇത് പിന്നീട് 19-19 എന്ന രീതിയില്‍ ബലാബലം നിന്നെങ്കിലും ഒടുക്കം സിന്ധു തോല്‍വി വഴങ്ങി. രണ്ടാം ഗെയിമിലും സിന്ധുവിന്റെ മുന്നേറ്റങ്ങള്‍ കണ്ടെങ്കിലും ജയം കൈവിട്ടു. ഇതോടെ ക്വാര്‍ട്ടര്‍ കാണാതെ പുറത്താവുകയായിരുന്നു.

Top