പാരീസ് : പാരിസ് ഒളിമ്പിക്സിനിടെ ഒരുപാട് വിവാദമായി മാറിയ താരമാണ് അള്‍ജീരിയന്‍ ബോക്‌സര്‍ ഇമാനെ ഖലീഫ്. വനിതകളുടെ 66 കിലോ വിഭാഗത്തിൽ പങ്കെടുത്ത് ഇമാനെ ഖലീഫ് സ്വർണം നേടിയിരുന്നു. താരം പുരുഷനാണെന്ന് വാദിച്ച് സ്ത്രീകളുടെ ബോകസ്ങ്ങിൽ പങ്കെടുക്കുന്നതിനെതിരെ ഒരുപാട് പേർ രംഗത്തെത്തിയിരുന്നു. എന്നാൽ അത് സത്യമാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.
ഇമാനെ ഖലിഫീന് ആന്തരിക വൃഷണങ്ങളും XY ക്രോമസോമുകളും ഉണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2023 ജൂണിലാണ് പാരിസിലെ ക്രെംലിന്‍-ബിസെറ്റ്രെ ഹോസ്പിറ്റലിലെയും അള്‍ജിയേഴ്‌സിലെ മുഹമ്മദ് ലാമിന്‍ ഡെബാഗൈന്‍ ഹോസ്പിറ്റലിലെയും വിദഗ്ദരാണ് ലിംഗനിര്‍ണയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Also Read: ഖലിസ്താൻ സംഘങ്ങളുടെ പ്രകടനത്തില്‍ പങ്കെടുത്തു; കനേഡിയന്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള റിപ്പോര്‍ട്ട് ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനായ ജാഫര്‍ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്. റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം ഖലീഫിനെ കഴിഞ്ഞ വര്‍ഷം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എംആര്‍ഐ സ്‌കാനിംഗില്‍ പുരുഷ ലിംഗത്തിന്റെ സാനിധ്യം സ്ഥിരീകരിക്കുകയും ഗർഭപാത്രം ഇല്ലെന്നും കണ്ടെത്തിയിരുന്നു.
ഇന്റര്‍നാഷണല്‍ ബോക്‌സിംഗ് അസോസിയേഷന്‍ 2023-ല്‍ ഡല്‍ഹിയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പ് ഗോള്‍ഡ് മെഡല്‍ പോരാട്ടത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇമാനെ ഖലീഫിനെ വിലക്കിയിരുന്നു.