CMDRF

ഒളിംപിക്‌സ്: വനിതകളുടെ ടേബിള്‍ ടെന്നിസില്‍ ഇന്ത്യന്‍ താരം ശ്രീജ അകുല പ്രീക്വാര്‍ട്ടറില്‍

ഒളിംപിക്‌സ്: വനിതകളുടെ ടേബിള്‍ ടെന്നിസില്‍ ഇന്ത്യന്‍ താരം ശ്രീജ അകുല പ്രീക്വാര്‍ട്ടറില്‍
ഒളിംപിക്‌സ്: വനിതകളുടെ ടേബിള്‍ ടെന്നിസില്‍ ഇന്ത്യന്‍ താരം ശ്രീജ അകുല പ്രീക്വാര്‍ട്ടറില്‍

പാരിസ്: പാരിസ് ഒളിംപിക്‌സ് വനിതകളുടെ ടേബിള്‍ ടെന്നിസില്‍ ഇന്ത്യന്‍ താരം ശ്രീജ അകുല പ്രീ ക്വാര്‍ട്ടറില്‍. ശക്തമായ പോരാട്ടത്തിനൊടുവില്‍ സിംഗപ്പൂരിന്റെ സെങ് ജിയാനെയാണ് ശ്രീജ പരാജയപ്പെടുത്തിയത്. 4-2നാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. ആദ്യ ഗെയിം പരാജയപ്പെട്ട ശേഷം ശ്രീജ ശക്തമായി തിരിച്ചുവരികയായിരുന്നു. ആദ്യ ഗെയിമില്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ താരം പരാജയപ്പെടുകയായിരുന്നു. 9-11 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്.

എന്നാല്‍ തുടര്‍ച്ചയായി മൂന്ന് ഗെയിമുകള്‍ വിജയിച്ച് ശ്രീജ തിരിച്ചുവന്നു. രണ്ടാം ഗെയിം 12-10 എന്ന സ്‌കോറിനും 10-4 എന്ന സ്‌കോറില്‍ മൂന്നാം ഗെയിമും ഇന്ത്യന്‍ താരം ജയിച്ചുകയറി. നാലാം ഗെയിമില്‍ 11-5നായിരുന്നു ശ്രീജയുടെ വിജയം.

അഞ്ചാം ഗെയിമില്‍ മുന്നില്‍ നിന്ന ശേഷം ഇന്ത്യന്‍ താരം പിന്നോട്ടുപോയി. ഒടുവില്‍ ശക്തമായ പോരാാട്ടത്തിനൊടുവില്‍ 10-12ന് ശ്രീജയ്ക്ക് പരാജയപ്പെടേണ്ടി വന്നു. ആറാം ഗെയിമിലും ശക്തമായ മത്സരമാണ് ഇന്ത്യന്‍ താരം നേരിട്ടത്. ഒടുവില്‍ 12-10 എന്ന സ്‌കോറില്‍ താരം ഗെയിമും വിജയവും സ്വന്തമാക്കി. ഇതാദ്യമായി ഒളിംപിക്‌സ് ടേബിള്‍ ടെന്നിസില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇതേ ഒളിംപിക്‌സില്‍ മണിക ബത്രയും പ്രീക്വാര്‍ട്ടറില്‍ കടന്നു.

Top