CMDRF

ഒളിംപിക്‌സ്: ടെന്നിസ് സൂപ്പര്‍താരം നദാല്‍-ജോക്കോവിച്ചിന് പരിക്ക്, നിരാശയില്‍ ആരാധകര്‍

ഒളിംപിക്‌സ്: ടെന്നിസ് സൂപ്പര്‍താരം നദാല്‍-ജോക്കോവിച്ചിന് പരിക്ക്, നിരാശയില്‍ ആരാധകര്‍
ഒളിംപിക്‌സ്: ടെന്നിസ് സൂപ്പര്‍താരം നദാല്‍-ജോക്കോവിച്ചിന് പരിക്ക്, നിരാശയില്‍ ആരാധകര്‍

പാരീസ്: പാരീസ് ഒളിംപിക്‌സ് ടെന്നിസില്‍ നിന്ന് സൂപ്പര്‍ താരം റാഫേല്‍ നദാല്‍ പിന്‍വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പരിശീലനത്തിനിടെ നദാലിന്റെ തുടയ്ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. തുടയിലെ വേദനമൂലം ഇന്നലെ നദാല്‍ പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. പരിക്കേറ്റ നദാല്‍ കളിക്കുമോയെന്ന് ഉറപ്പ് പറയാനാകില്ലെന്ന് സ്പാനിഷ് കോച്ച് കാര്‍ലോസ് മോയയും വ്യക്തമാക്കി.

ഇന്നലെ രാവിലെ മുതല്‍ തുടയിലേറ്റ പരിക്ക് അലട്ടിയിരുന്നെങ്കിലും നദാല്‍ പരിശീലനം തുടര്‍ന്നിരുന്നു. എന്നാല്‍ വൈകിട്ടോടെ വേദന കൂടിയതോടെയാണ് അദ്ദേഹം പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നതെന്ന് മോയ സ്പാനിഷ് റേഡിയോയോട് പറഞ്ഞു. പരിശീലനം തുടരാന്‍ നദാലിനെ നിര്‍ബന്ധിക്കില്ലെന്നും പരിക്ക് ഭേദമാകുമോ എന്ന് നോക്കാമെന്നും എന്നാല്‍ നദാല്‍ ഒളിംപിക്ലില്‍ കളിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മോയ വ്യക്തമാക്കി.

ഇടുപ്പിനേറ്റ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നദാല്‍ ഒരുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മത്സര ടെന്നീസില്‍ തിരിച്ചെത്തിയത്. 2022ലെ ആദ്യ ഫ്രഞ്ച് ഓപ്പണുശേഷം കഴിഞ്ഞ ആഴ്ച ആദ്യ എടിപി ടൂര്‍ണമെന്റിന്റെ ഫൈനലിലെത്താനും നദാലിനായിരുന്നു. സിംഗിള്‍സ് ആദ്യ റൗണ്ടില്‍ ഹംഗറിയുടെ മാര്‍ട്ടണ്‍ ഫുക്‌സോവിസ് ആയിരുന്നു നദാലിന്റെ എതിരാളി. ആദ്യ റൗണ്ട് ജയിച്ചാല്‍ സെര്‍ബിയയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെയാകും നദാല്‍ നേരിടേണ്ടിവരിക. ഇരുവരും തമ്മിലുള്ള അവസാന പോരാട്ടമായിരിക്കും ഇതെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. 14 തവണ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായിട്ടുള്ള 38കാരനായ നദാലിന്റെ അവസാന ഒളിംപിക്‌സാണിത്. ഡബിള്‍സില്‍ കാര്‍ലോസ് അക്കാരസുമായും നദാല്‍ മത്സരിക്കുന്നുണ്ട്.

Top