CMDRF

ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ ഒ​മാ​നും കെ​നി​യ​യും

കെ​നി​യ​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ന​സ്‌​റ ബി​ൻ​ത് സ​ലേം അ​ൽ ഹാ​ഷി​മി​യും ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ ഒ​മാ​നും കെ​നി​യ​യും
ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ ഒ​മാ​നും കെ​നി​യ​യും

മസ്‌കത്ത്: നെയ്റോബിയില്‍ നടന്ന ഉന്നതതല യോഗത്തില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഒമാനും കെനിയയും തീരുമാനിച്ചു. ഒമാന്‍ വിദേശകാര്യ മന്ത്രാലയം അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി ഖാലിദ് ബിന്‍ ഹാഷെല്‍ അല്‍ മുസല്‍ഹി, കെനിയയുടെ വിദേശകാര്യ അണ്ടര്‍സെക്രട്ടറി ഡോ സിംഗ്വെ കോറിറുമായി കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാമ്പത്തിക, വ്യാപാര, നിക്ഷേപ ബന്ധങ്ങളുടെ അവസരങ്ങള്‍ ചര്‍ച്ച ചെയ്തു. വ്യാപാരവും നിക്ഷേപവും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സംയുക്ത സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ചകള്‍. കെനിയയിലെ ഒമാന്‍ അംബാസഡര്‍ നസ്റ ബിന്‍ത് സലേം അല്‍ ഹാഷിമിയും ഇരുരാജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Top