CMDRF

നൂറിൽപരം തൊഴിൽ വിഭാഗങ്ങളിൽ വീണ്ടും വിസ വിലക്കുമായി ഒമാൻ

നൂറിൽപരം തൊഴിൽ വിഭാഗങ്ങളിൽ വീണ്ടും വിസ വിലക്കുമായി ഒമാൻ
നൂറിൽപരം തൊഴിൽ വിഭാഗങ്ങളിൽ വീണ്ടും വിസ വിലക്കുമായി ഒമാൻ

മസ്‌കറ്റ്: വിവിധ ജോലികൾ ചെയ്യുന്നതിനായി എത്തുന്ന വിദേശികളിൽ നിരവതി തസ്തികകളിലേക്കുള്ള വിസ വിലക്കി ഒമാൻ. ഇലക്ട്രിഷൻ, വെയ്റ്റർ, പെയ്ന്റർ, കൺസ്ട്രക്ഷൻ, ടെയിലറിങ്, ലോഡിങ്, സ്റ്റീൽ ഫിക്സർ, ബാർബർ തുടങ്ങിയ നിരവധി തസ്തികൾക്കാണ് വിസ വിലക്ക്. മലയാളികൾ ഉൾപ്പെട്ട വിദേശ തൊഴിലാളികൾക്ക് ഒരു തിരിച്ചടിയാണീ വിസ വിലക്ക്.

നേരത്തെ ഈ തസ്തികകളിലേക്ക് ആറ് മാസത്തെ വിസ വിലക്കുണ്ടായിരുന്നു. ഒമാനിൽ നൂറിൽപരം വിഭാഗങ്ങളിൽ വിസ വിലക്ക് നിലവിലുണ്ട്‌. സ്വദേശികൾക്ക് കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കർശന നയങ്ങളാണ് ഒമാൻ നടപ്പാക്കിവരുന്നത്. ഇത് ഓരോ ആറുമാസം കൂടുംതോറും പുതുക്കിവരികയുമാണ്.

സെപ്റ്റംബർ‍ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുകയെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. വിലക്കിയ ഈ മേഖലകളിലേക്കൊക്കെ തന്നെ കൂടുതൽ സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായാണ് വീസ നിയന്ത്രണം ഏർപ്പെടുത്തിയത്. സ്വദേശിവത്കരണത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താൻ മന്ത്രാലയം ഓൺലൈൻ സംവിധാനം ആരംഭിച്ചിരുന്നു.

Top