CMDRF

ഒമർ അബ്ദുള്ള മുഖ്യമന്ത്രി

പത്തു വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഒമർ അബ്ദുള്ള മുഖ്യമന്ത്രി
ഒമർ അബ്ദുള്ള മുഖ്യമന്ത്രി

ശ്രീനഗർ: ജമ്മു കശ്മീരിൽ ഒരു പതിറ്റാണ്ടിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലേക്ക്. ഇത്തവണയും ഒമർ അബ്ദുള്ള തന്നെ മുഖ്യമന്ത്രിയായേക്കും. നിലവിൽ മത്സരിച്ച രണ്ടിടത്തും ഒമർ മുന്നിലായിരുന്നു. ശ്രീനഗറില്‍ ചേര്‍ന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനമായത്. ഒമര്‍ അബ്ദുളള നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. നാളെ ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ കത്ത് നല്‍കും.

Also Read: ആർഎംഎല്ലിലെ നഴ്സുമാരുടെ നിയമനം; കോടതി വിധി നടപ്പാക്കാതെ കേന്ദ്രം

പത്തു വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണ്. ജമ്മു കശ്മീരിൽ 90 നിയമസഭാ സീറ്റുകളാണുള്ളത്. മൂന്ന് ഘട്ടമായി നടന്ന ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ 63.45 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

Top