‘ജമ്മു കശ്മീര്‍ വീണ്ടും ഒരു സമ്പൂര്‍ണ സംസ്ഥാനമാകണം’; ഒമര്‍ അബ്ദുള്ള

ക്രമസമാധാനം നിലനിര്‍ത്തുകയാണ് പ്രധാനം എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ ഒറ്റക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘ജമ്മു കശ്മീര്‍ വീണ്ടും ഒരു സമ്പൂര്‍ണ സംസ്ഥാനമാകണം’; ഒമര്‍ അബ്ദുള്ള
‘ജമ്മു കശ്മീര്‍ വീണ്ടും ഒരു സമ്പൂര്‍ണ സംസ്ഥാനമാകണം’; ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ക്രമസമാധാനം നിലനിര്‍ത്തുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ജമ്മു കാശ്മീരിലെ ജനങ്ങളാണ് ഞങ്ങളുടെ അജണ്ട തീരുമാനിക്കുന്നത്. അല്ലാതെ സമൂഹമാധ്യമങ്ങളല്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ എത്രയും വേഗം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. ക്രമസമാധാനം നിലനിര്‍ത്തുകയാണ് പ്രധാനം എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ ഒറ്റക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശൂന്യതയില്‍ നിന്ന് സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാനാവില്ല. സമാധാനം പുനസ്ഥാപിക്കാന്‍ പോലീസിനും സുരക്ഷാസേനയ്ക്ക് ഒപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: 97 ന്റെ നിറവില്‍ എല്‍.കെ അദ്വാനി; ജന്മദിനാശംസകള്‍ നേരാന്‍ നേരിട്ടെത്തി നരേന്ദ്ര മോദി

ഇങ്ങനെയൊരു നിയമസഭയല്ല ഞങ്ങള്‍ക്ക് ആവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജമ്മുകശ്മീര്‍ വീണ്ടും ഒരു സമ്പൂര്‍ണ സംസ്ഥാനമാകണം. ഇത് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ ലഭിക്കുമെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.

Top