CMDRF

ഒമർ അബ്ദുള്ള ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്ര​തിജ്ഞ ചെയ്യും

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് ഇപ്പോൾ കഴിഞ്ഞുപോയത്. 2019ലാണ് സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി റദ്ദാക്കുകയും തുടർന്ന് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തത്.

ഒമർ അബ്ദുള്ള ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്ര​തിജ്ഞ ചെയ്യും
ഒമർ അബ്ദുള്ള ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്ര​തിജ്ഞ ചെയ്യും

ഡൽഹി: ജമ്മു കശ്മീരിൽ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ രൂപവത്കരിക്കാനുള്ള കത്ത് ലെഫ്റ്റനന്റ് ഗവർണറുടെ ഓഫിസിൽ നിന്ന് ലഭിച്ചതായി ഒമർ അബ്ദുള്ള എക്സിൽ അറിയിച്ചു. നിലവിൽ ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റാണ് ഒമർ അബ്ദുള്ള.

ജമ്മു-കശ്മീരിൽ ആറ് വർഷത്തോളമായി തുടരുന്ന രാഷ്ട്രപതി ഭരണം പിൻവലിക്കുന്നതായി കേന്ദ്രം കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് ഇപ്പോൾ കഴിഞ്ഞുപോയത്. 2019ലാണ് സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി റദ്ദാക്കുകയും തുടർന്ന് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തത്.

Also Read: ഉപതിരഞ്ഞെടുപ്പ്: പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യാ ഹരിദാസ്

ഒമർ അബ്ദുള്ളക്ക് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രരും

OMAR ABDULLAH

ഇന്‍ഡ്യ സഖ്യം നിയമസഭാ തെരഞ്ഞടുപ്പിൽ വൻ വിജയം നേടിയിരുന്നു. 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസുമായി ചേർന്ന് ഇൻഡ്യാ മുന്നണിയുടെ ഭാ​ഗമായാണ് നാഷണൽ കോൺഫറൻസ് മത്സരിച്ചത്. 48 സീറ്റുകളിൽ ഇൻഡ്യാ മുന്നണി വിജയിച്ചപ്പോൾ ബി.ജെ.പിക്ക് നേടാൻ കഴിഞ്ഞത് 29 സീറ്റുകൾ മാത്രമാണ്.

Also Read: തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

സ്വതന്ത്രരും ഒമർ അബ്ദുള്ളക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പി.ഡി.പി മൂന്ന് സീറ്റുകൾ നേടി. അതേസമയം പത്ത് വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നത്.

Top