കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ നിർണായക വഴിത്തിരിവ്. ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ കൊക്കെയ്ന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറൻസിക് പരിശോധന റിപ്പോർട്ട്. ഇതോടെ നടന്നത് ലഹരി പാര്‍ട്ടി തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഫോറൻസിക് പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. അതേസമയം കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കാനും സാധ്യതയുണ്ട്.