വണ്ണം കുറയ്ക്കാനുള്ള ഡയറ്റിലാണോ? എങ്കിൽ കലോറി കുറഞ്ഞ ഈ പാനീയങ്ങൾ കുടിക്കൂ

കുറഞ്ഞ കലോറിയുള്ള പാനീയങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ജലാംശം നിലനിർത്താൻ അവ നമ്മെ ഏറെ സഹായിക്കും

വണ്ണം കുറയ്ക്കാനുള്ള ഡയറ്റിലാണോ? എങ്കിൽ കലോറി കുറഞ്ഞ ഈ പാനീയങ്ങൾ കുടിക്കൂ
വണ്ണം കുറയ്ക്കാനുള്ള ഡയറ്റിലാണോ? എങ്കിൽ കലോറി കുറഞ്ഞ ഈ പാനീയങ്ങൾ കുടിക്കൂ

മ്മൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യത്തിൽ ആണ്. അതിൽ തന്നെ നിരവധി കാര്യങ്ങൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനം കലോറി തന്നെയാണ്. ഒരു ദിവസം എത്ര കലോറി ശരീരത്തിലെത്തണം. കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ഏതൊക്കെയാണ് എന്നതൊക്കെ നാം അറിഞ്ഞിരിക്കണം.

ഇത്തരത്തിൽ കുറഞ്ഞ കലോറിയുള്ള പാനീയങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ജലാംശം നിലനിർത്താൻ അവ നമ്മെ ഏറെ സഹായിക്കും. ഇത് ദഹനത്തിനും ഉപാപചയത്തിനും നിർണായകമാണ്. കൂടാതെ, ജലാംശം നിലനിർത്തുന്നത് അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് തടയുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കലോറി കുറഞ്ഞ പാനീയങ്ങളെ കുറിച്ചൊന്ന് മനസ്സിലാക്കിയാലോ..

Also Read : വലിയ ​ഗുണങ്ങളുള്ള കുഞ്ഞൻ തക്കാളി

ബ്ലാക്ക് കോഫി

ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായ ബ്ലാക്ക് കോഫിയിൽ കലോറി കുറവാണ് മാത്രമല്ല ഇത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കും. കൂടാതെ, കാപ്പി മെറ്റബോളിസത്തെ വർദ്ധിപ്പിക്കും. കട്ടൻ കാപ്പി കുടിക്കുന്നവരിൽ അമിതവണ്ണത്തിനും ടൈപ്പ് 2 പ്രമേഹത്തിനും സാധ്യത കുറവാണെന്നാണ് പഠനങ്ങൾ പറയുന്നു.

ഹെർബൽ ചായ

നമ്മളിൽ കലോറി കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ ഹെർബൽ ടീ മറ്റൊരു മികച്ച ഓപ്ഷനാണ്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടവും കുറഞ്ഞ കലോറിയും അടങ്ങിയ ഹെർബൽ ടീ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നു. ദഹനം മെച്ചപ്പെടുത്താനും വിശപ്പ് കുറയ്ക്കാനും ഈ ഹെർബൽ ചായകൾ ഏറെ മികച്ചതാണ്.

വെജിറ്റബിൾ ജ്യൂസ്

കുറഞ്ഞ കലോറിയും നാരുകളാൽ സമ്പുഷ്ടവുമാണ് വെജിറ്റബിൾ ജ്യൂസ്. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തക്കാളി, വെള്ളരിക്ക, സെലറി അല്ലെങ്കിൽ ഇലക്കറികൾ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഉണ്ടാക്കുന്ന ജ്യൂസുകൾ കഴിക്കുക. കൂടാതെ ഉയർന്ന ജലാംശം ജങ്ക് ഫുഡിനോടുള്ള ആസക്തി നിയന്ത്രിക്കാനും സഹായിക്കും.

Also Read : ആന്റിഓക്‌സിഡന്റുകളുടെ ഉറവിടം, കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

​ഗ്രീൻ ടീ

ആൻ്റിഓക്‌സിഡൻ്റുകളും കാറ്റെച്ചിനുകളും അടങ്ങിയ ​ഗ്രീൻ ടീ മെറ്റബോളിസത്തെ ത്വരിതപ്പെടുത്തുകയും കൊഴുപ്പ് കുറയ്ക്കുന്ന പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഗ്രീൻ ടീ ശരീരഭാരം കുറയ്ക്കാനുള്ള ഒരടിപൊളി പാനീയമാണ്.

കരിക്കിൻ വെള്ളം

കരിക്കിൻ വെള്ളത്തിൽ വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കലോറിയിൽ കുറവുള്ളതും പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ മികച്ച പ്രകൃതിദത്ത ചേരുവകൾ അടങ്ങിയിട്ടുള്ളതുമാണ്.

നാരങ്ങ വെള്ളം

നമുക്ക് ഏറ്റവും എളുപ്പത്തിൽ ലഭ്യമായതും ഏറെ സുലഭമായതുമായ ഒന്നാണ് നാരങ്ങ വെള്ളം. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ലളിതവും ഫലപ്രദവുമായ കുറഞ്ഞ കലോറിയുള്ള പാനീയങ്ങളിൽ ഒന്നാണ് നാരങ്ങ വെള്ളം. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.

Also Read : അല്ല, ഉച്ചഭക്ഷണം ഒഴിവാക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Top