ഉപ്പും പഞ്ചസാരയും ലവണങ്ങളും കൃത്യമായ അനുപാതത്തിൽ ഉള്ള ഒരു ലായനിയാണ് ഒ.ആർ.എസ്. സോഡിയം, ക്ലോറെെഡ് ഗ്ലൂക്കോസ്, പൊട്ടാസ്യം, സിട്രേറ്റ് എന്നിവയാണ് ഇതിന്റെ ഘടകങ്ങൾ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും ചിലവ് കുറവും ഗുണമേന്മയും ഉള്ള ഈ ലായനിക്ക് ജീവൻ രക്ഷിക്കുവാനുള്ള കഴിവുണ്ട്. ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്ന ജലവും ലവണങ്ങളും തിരിച്ചു കൊടുക്കുന്നതുവഴി നിർജലീകരണവും അത് മൂലമുണ്ടാകാവുന്ന മരണവും തടയുന്നു. ഒ.ആര്‍.എസിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിനും ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമായാണ് എല്ലാ വര്‍ഷവും ജൂലൈ 29 ന് ഒ.ആര്‍.എസ്. ദിനം ആചരിക്കുന്നത്.
ഒ.ആർ.എസ് എങ്ങനെ ഉണ്ടാക്കാം..?
കൈകൾ സോപ്പിട്ട് വൃത്തിയായി കഴുകുക. വൃത്തിയുള്ള പാത്രത്തിലേക്കു പാക്കറ്റ് മുറിച്ചു പൗഡർ മുഴുവൻ ഇടുക. 200 മില്ലിലിറ്റർ പാക്കറ്റ് – 1 ഗ്ലാസ് വെള്ളത്തിലും 1 ലിറ്റർ പാക്കറ്റ് – 5 ഗ്ലാസ്സ് വെള്ളത്തിലും തിളപ്പിച്ചാറിയ വെള്ളം ഒഴിച്ച ശേഷം വൃത്തിയുള്ള സ്പൂൺ കൊണ്ട് നന്നായി ഇളക്കുക. ഒരിക്കൽ തയ്യാറാക്കിയ ലായനി 24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം. ഉപയോഗിച്ച ശേഷം മൂടി വെക്കുക.
എങ്ങനെയാണ് ഒ.ആർ.എസ്. കൊടുക്കേണ്ടത്?
2 വയസ്സിനു താഴെയുള്ള കുട്ടിക്ക് 50 -100 എം.എൽ. വരെയും 2 വയസ്സിനു മുകളിൽ ഉള്ള കുട്ടിക്ക് 100-200 എം.എൽ. വരെയും കൊടുക്കുക.
ഒറ്റയടിക്ക് ഒരുമിച്ചു കൊടുക്കരുത്, ഓരോ സ്പൂൺ വച്ച് കൊടുക്കുക. ഛർദിച്ചാൽ 10-15 മിനിറ്റ് കഴിഞ്ഞു വീണ്ടും കൊടുക്കാം.
മറ്റുള്ള ഭക്ഷണപദാർഥങ്ങളുമായി ചേർന്ന് ഒ.ആർ.എസ്. കൊടുക്കരുത്. നിർജലീകരണം പരിഹരിക്കുന്നത് വരെ ഒ.ആർ.എസ്. ലായനി തുടർന്ന് നൽകുക.
ഒ.ആര്‍.എസ്. ലായനിയുടെ ഗുണങ്ങള്‍
ശരീരത്തില്‍ നിന്നുള്ള ജലനഷ്ടം (നിര്‍ജ്ജലീകരണം) മൂലമുള്ള മരണം തടയുന്നു. ജലനഷ്ടവും ലവണനഷ്ടവും പരിഹരിക്കപ്പെടുന്നു.