പാലക്കാട്: പാലക്കാട്ടെ പാതിരാ റെയ്ഡ് മന്ത്രി എം ബി രാജേഷിന്റെ നിര്‍ദേശ പ്രകാരമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മന്ത്രി പൊലീസിന് നേരിട്ട് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ അനുവാദമുണ്ടെന്ന് രാജേഷ് പൊലീസിനോട് പറഞ്ഞു. സ്ത്രീകളെ അപമാനിച്ച പൊലീസ് നടപടി യുഡിഎഫിന് ഗുണം ചെയ്യുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട് യുഡിഎഫിന്റെ ഭൂരിപക്ഷം കൂടുമെന്നും അദ്ദേഹം പറഞ്ഞു.
Also Read : കള്ളപ്പണ ആരോപണത്തിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് എം.വി ഗോവിന്ദന്‍
പൊലീസ് കാണിച്ചത് നെറികേടാണ്. ഈ അതിക്രമം യുഡിഎഫിന് അനുകൂലമായ അവസ്ഥ ഉണ്ടാക്കും. ഈ പരിശോധനയുടെ ദുരന്തം എല്‍ഡിഎഫ് അനുഭവിക്കും. റെയ്ഡ് നടത്തിയേ കഴിയൂ എന്ന് രാജേഷ് പൊലീസിനോട് പറഞ്ഞു. ബിന്ദുവും ഷാനിമോളും പെരുമാറിയത് ധീരതയോടെയാണെന്നും കെ സുധാകരന്‍ പറഞ്ഞു.