പൊന്നോണക്കാലത്തിന് തുടക്കമിട്ട് തൃപ്പൂണിത്തുറയിൽ ഇന്ന് അത്താഘോഷം. അത്തം മുതൽ തിരുവോണം വരെ പത്ത് ദിവസമാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. അത്തം പിറക്കുന്നതോടെ ഓണാഘോഷങ്ങൾക്ക് തുടക്കമാകുന്നു.
തൃപ്പൂണിത്തുറ അത്തച്ചമയത്തോടെയാണ് കേരളത്തിലെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഘോഷയാത്ര രാവിലെ 10 ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും.
Also Read: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല
അത്തം നഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി പി രാജീവ് പതാക ഉയര്‍ത്തും. കെ ബാബു എംഎല്‍എ അധ്യക്ഷത വഹിക്കും. ഇന്ന് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ തൃപ്പൂണിത്തുറയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ചിങ്ങമാസത്തിലെ അത്തം നാളില്‍ നടത്തുന്ന ആഘോഷമാണ് അത്തച്ചമയം. അത്തംനാളില്‍ കൊച്ചിരാജാവ് സര്‍വാഭരണ വിഭൂഷിതനായി സര്‍വസൈന്യ സമേതനായി ഘോഷയാത്രയോടെ പ്രജകളെ കാണാനെത്തുന്നതായിരുന്നു രാജ ഭരണ കാലത്തെ അത്തച്ചമയം. 1949 ല്‍ തിരുവിതാംകൂര്‍ – കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിര്‍ത്തലാക്കി.