കണ്ണൂർ: എക്സൈസിൻറെ ഓണം സ്പെഷ്യൽ ഡ്രൈവിൻറെ ഭാഗമായുള്ള പരിശോധനയിൽ കണ്ണൂരിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. മാരക മയക്കുമരുന്നായ എംഡിഎംഎ, എൽ എസ് ഡി സ്റ്റാമ്പ് എന്നിവയടക്കം ഉത്തർപ്രദേശ് സ്വദേശി ദീപു സഹാനിയെ (24 ) ആണ് കണ്ണൂർ ടൗണിൽ നടത്തിയ പരിശോധനയിൽ എക്സൈസ് അറസ്റ്റ് ചെയ്തത്. ദീപുവിൽ നിന്നും രണ്ട് കിലോഗ്രാം കഞ്ചാവും 95 ഗ്രാം എംഡിഎംഎ, 333 മില്ലി ഗ്രാം എൽ എസ് ഡി സ്റ്റാമ്പ് എന്നിവയാണ് പിടിച്ചെടുത്തത്.
കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ദനൻ.പി.പി യുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് പ്രതിയെ പിടികൂടിയത്. കണ്ണൂർ ടൗണിലും പരിസര പ്രദേശങ്ങളിലും മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ദീപു സഹാനിയെന്ന് എക്സൈസ് സംഘം അറിയിച്ചു.
Also read: എംഡിഎംഎയുമായി നിരവധി കേസുകളിലെ പ്രതിയായ യുവാവ് പിടിയിൽ
അസിസ്റ്റൻറ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ഉണ്ണികൃഷ്ണൻ.വി.പി, കെ. ഷജിത്ത്, പ്രിവന്റീവ് ഓഫീസർമാരായ പി.പി സുഹൈൽ, റിഷാദ് സി.എച്ച്, രജിത്ത് കുമാർ. എൻ, സജിത്ത്.എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി.വി, നിഖിൽ.പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത്ത് സി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.