CMDRF

ഓണം സ്പെഷ്യൽ പരിശോധന; കഞ്ചാവുമായി യുവാക്കൾ പിടിയിൽ

മാരുതി സ്വിഫ്റ്റ് കാറിൽ രണ്ട് കിലോ കഞ്ചാവുമായി എത്തിയ സംഘമാണ് പിടിയിലായത്

ഓണം സ്പെഷ്യൽ പരിശോധന; കഞ്ചാവുമായി യുവാക്കൾ പിടിയിൽ
ഓണം സ്പെഷ്യൽ പരിശോധന; കഞ്ചാവുമായി യുവാക്കൾ പിടിയിൽ

കൊല്ലം: കാറിൽ കഞ്ചാവ് കടത്തിയ യുവാക്കളെ ചടയമംഗലം എക്‌സൈസ് പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവിൻറെ ഭാഗമായി ഇന്നലെ രാത്രി നടത്തിയ വാഹന പരിശോധനയിലാണ് മാരുതി സ്വിഫ്റ്റ് കാറിൽ രണ്ട് കിലോ കഞ്ചാവുമായി എത്തിയ സംഘം പിടിയിലായത്. വാമനപുരം സ്വദേശികളായ ഷെഫീക് (38), പ്രശാന്ത്(28) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

Also read: ആറ് കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ കെയുടെ നേതൃത്വത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഉണ്ണികൃഷ്ണൻ, പ്രിവന്റിവ് ഓഫീസർമാരായ ബിനീഷ്, സനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മാസ്റ്റർ ചന്തു, ജയേഷ്, ഷൈജു, നിഷാന്ത്, രാഹുൽ ദാസ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സാബു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നു.

Top