വെള്ളത്തിലാകുമോ ഓണം! ഒരാഴ്ച കേരളത്തിൽ മഴ സാധ്യത

സംസ്ഥാനത്തു അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്കും ഒറ്റപെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 9 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

വെള്ളത്തിലാകുമോ ഓണം! ഒരാഴ്ച കേരളത്തിൽ മഴ സാധ്യത
വെള്ളത്തിലാകുമോ ഓണം! ഒരാഴ്ച കേരളത്തിൽ മഴ സാധ്യത

തിരുവനന്തപുരം: മഴയിലാകുമോ ഓണം ? കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും ഒടുവിലെ അറിയിപ്പ് പ്രകാരം ഒരാഴ്ചക്കാലത്തേക്ക് കേരളത്തിൽ മഴ സാധ്യതയുണ്ട്. എന്നാൽ എത്രത്തോളം ശക്തമാകുമെന്നത് വരും ദിവസങ്ങളിൽ മാത്രമേ അറിയാനാകു. പ്രത്യേകിച്ചും രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന തീവ്രന്യൂനമർദ്ദത്തിന്‍റെ സ്വാധീനവും വരും ദിവസങ്ങളിലെ കാലാവസ്ഥയും നോക്കിയാകും മഴയുടെ കാര്യത്തിൽ കൃത്യമായ പ്രവചനമുണ്ടാകുക.

Also Read: വരും മണിക്കൂറിൽ കേരളത്തിലെ 9 ജില്ലകളിൽ മഴ സാധ്യത

തീവ്രന്യൂനമർദ്ദം സംബന്ധിച്ച അറിയിപ്പ്

CYCLONIC CIRCULATION- SYMBOLIC IMAGE

വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട കൂടിയ ന്യുനമർദ്ദം ഇന്ന് തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കും. ഈ സാഹചര്യത്തിൽ സംസ്ഥാനത്തു അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്കും ഒറ്റപെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 9 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് തന്നിട്ടുള്ളത്.

Top