ആരാധകരെ നിരാശയിലാഴ്ത്തി പുതിയ മോഹൻലാൽ ചിത്രം ബറോസ് ഒക്ടോബർ മൂന്നിലേക്ക് റിലീസ് നീട്ടി. സെപ്തംബർ 12ന് ഓണം റിലീസായി നിശ്ചയിച്ചിരിക്കുകയായിരുന്നു ചിത്രം. അതേസമയം ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റുകയായിരുന്നുവെന്നാണ് വിവരം. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും റിലീസില്ലാതെയയാണ് ഇത്തവണയും ഓണം റിലീസ്. എന്നാൽ ഇതു രണ്ടാം തവണയാണ് ബറോസിന്റെ റിലീസ് മാറ്റുന്നത്. ഈ വർഷം മാർച്ചിൽ തന്നെ റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് ഓണം റിലീസായി മാറ്റി.
നാലര പതിറ്റാണ്ട് പിന്നിടുന്ന തന്റെ അഭിനയ ജീവിതത്തിൽ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും മോഹൻലാൽ എന്ന പേര് ആരാധകരെ വളരെ ആവേശത്തിലാക്കുന്നു. അതേസമയം ബിഗ് ബഡ്ജറ്റിൽ ത്രിമാന ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്.
സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ ഒക്ടോബർ പത്തിന് റിലീസ് ചെയ്യും. ഇതാദ്യമായാണ് സൂര്യയും കാർത്തിയും ഒരുമിക്കുന്നുത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. അമൽ നീരദ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ ജ്യോതിർമയി ചിത്രം ബോഗ്ൻ വില്ലയാണ് ഒക്ടോബർ പത്തിന് റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം.