പരപ്പനങ്ങാടി: വിൽപനക്കായി സൂക്ഷിച്ച ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ. ഉള്ളണം കൂട്ടുമൂച്ചി റോഡിനടുത്ത് മുണ്ടിയൻ കാവ് സ്കൂൾ റോഡിന് സമീപത്തെ എ. കൃഷ്ണനാണ് (55) പിടിയിലായത്. 27.5 ലിറ്റർ മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.പരപ്പനങ്ങാടി എക്സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ദിനേശനും സംഘവുമാണ് ഇയാളെ പിടികൂടിയത്.
സിവിൽ എക്സൈസ് ഓഫീസർമാരായ ജനരാജ്, ജിഷ്നാദ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഐശ്വര്യ, എക്സൈസ് ഡ്രൈവർ ഷണ്മുഖൻ എന്നിവർ ഓപറേഷന് നേതൃത്വം നൽകി. പ്രതിയെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു.