CMDRF

തിരുവനന്തപുരത്ത് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍

തിരുവനന്തപുരത്ത് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍
തിരുവനന്തപുരത്ത് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിലാണ് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 70 ലിറ്റര്‍ മദ്യവുമായി ആനയറ സ്വദേശി അജിത്ത് എക്‌സൈസിന്റെ പിടിയിലായത്. തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെടുത്തത്. പ്രിവന്റ്‌റീവ് ഓഫീസര്‍മാരായ ബിനു, മണികണ്ഠന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത്ത്,ഗിരീഷ് സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ജിനിരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Top