പാലക്കാട്: മണ്ണാർക്കാട് ആനമുളിയിൽ കുഴൽപ്പണം കടത്താൻ ശ്രമിക്കവേ യുവാവ് പിടിയിൽ. തൂത സ്വദേശി ഒറ്റയത്ത് സജീറാണ് മണ്ണാർക്കാട് പൊലീസിൻറെ പിടിയിലായത്. പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ബൈക്കിൽ കടത്താൻ ശ്രമിക്കവേ 50 ലക്ഷത്തോളം രൂപയുടെ കുഴൽപ്പണവുമായി ഇയാൾ പിടിയിലായത്.
പിടിയിലായ ആൾ കാരിയർ മാത്രമാണെന്നും പണം ആരുടേതാണെന്ന് അന്വേഷിച്ചു വരികയാണെന്ന് ഡിവൈഎസ്‌പി പറഞ്ഞു. മണ്ണാർക്കാട് ഡിവൈഎസ്‌പി സി സുന്ദരൻ, എസ്ഐ എം അജാസുദ്ദീൻ, എഎസ്ഐ ശ്യാം, ഡാൻസാഫ് സംഘം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.