CMDRF

ഐഫോണ്‍ 16 സീരിസ് പുതുമകളോടെ ഒറ്റ ക്ലിക്കില്‍ സൂം, ഫോക്കസ് എല്ലാം എളുപ്പം

ഐഫോണ്‍ 16 സീരിസ് പുതുമകളോടെ ഒറ്റ ക്ലിക്കില്‍ സൂം, ഫോക്കസ് എല്ലാം എളുപ്പം
ഐഫോണ്‍ 16 സീരിസ് പുതുമകളോടെ ഒറ്റ ക്ലിക്കില്‍ സൂം, ഫോക്കസ് എല്ലാം എളുപ്പം

ചിത്രങ്ങളെടുക്കാനും വീഡിയോകള്‍ പകര്‍ത്താനും ഇഷ്ടപ്പെടുന്നവര്‍ക്ക് വളരെ ഫേവറൈറ്റായ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഐഫോണ്‍. ഐഫോണുകള്‍ കുറഞ്ഞ പ്രകാശത്തിലും മികച്ച ചിത്രങ്ങള്‍ ഉറപ്പുവരുത്തുന്നു എന്നാണ് ആപ്പിള്‍ കമ്പനിയുടെ അവകാശവാദം. ഐഫോണ്‍ 16 സിരീസിനായി നിരവധിയാളുകള്‍ കാത്തിരിക്കുമ്പോള്‍ അവരെ ഏറെ ആകാംക്ഷയിലാക്കുന്ന ഒരു വാര്‍ത്ത പുറത്തുവരുന്നുണ്ട്.

ഐഫോണ്‍ 16ല്‍ പുതിയ ക്യാമറ ബട്ടണ്‍ വരുന്നതായാണ് ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട്. ഫോണിന്റെ ലോക്ക് തുറന്ന ശേഷം ക്യാമറ തെരഞ്ഞെടുത്ത് ഫോട്ടോകള്‍ പകര്‍ത്താനുള്ള കാലതാമസം ഇതുവഴി ഒഴിവാക്കാം. പുതിയ ബട്ടണ്‍ ഉപയോഗിച്ച് ഒറ്റ ക്ലിക്കില്‍ പടമെടുക്കാം എന്നാണ് റിപ്പോര്‍ട്ട്. കണ്‍മുന്നിലെത്തുന്ന ഒരു കാഴ്ച അതേസമയം തന്നെ നിങ്ങള്‍ക്ക് പകര്‍ത്താമെന്ന് സാരം. ഐഫോണിന്റെ വരാനിരിക്കുന്ന സിരീസില്‍പ്പെടുന്ന ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് മോഡലുകളില്‍ ഈ ക്യാമറ ബട്ടനുണ്ടായേക്കും. ഫോണിന്റെ വലതുവശത്തായായിരിക്കും ഈ ക്യാമറ ബട്ടണ്‍. ടച്ച് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള ഈ ബട്ടണ്‍ ഉപയോഗിച്ച് തന്നെ സൂം ചെയ്യാനും സാധിക്കും. വളരെ സാവധാനം ബട്ടണില്‍ അമര്‍ത്തിയാല്‍ ക്യാമറ ഫോക്കസ് ചെയ്യുകയുമാകാം. സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് ആദ്യമായെത്തുന്ന ഈ ഫീച്ചറുകള്‍ വലിയ ആകാംക്ഷയാണ് സ്മാര്‍ട്ട്ഫോണ്‍ നിരീക്ഷകരില്‍ സൃഷ്ടിച്ചിരിക്കുന്നത്.

ഐഫോണ്‍ 16 സിരീസ് സമാനമായി ഏറെ പുതുമുകള്‍ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവയില്‍ വേഗം ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. പുതിയ മോഡലുകളില്‍ 40 വാട്ട്സിന്റെ വയേര്‍സ് ചാര്‍ജറും 20 വാട്ട്സിന്റെ മെഗാസേഫ് വയര്‍ലസ് ചാര്‍ജിംഗും പ്രതീക്ഷിക്കാം. കൂടുതല്‍ ബാറ്ററി കപ്പാസിറ്റിയും ഐഫോണ്‍ 16 സിരീസില്‍ പ്രതീക്ഷിക്കുന്നു.

Top