‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; നിലപാട് വ്യക്തമാക്കി ജനതാദള്‍

ഫെബ്രുവരിയില്‍ പദ്ധതിയ്ക്ക് ജെഡിയു പിന്തുണ പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ ത്രിതല പഞ്ചായത്തു ഭരണകൂടങ്ങളുടെ തെരഞ്ഞെടുപ്പ് ഇത്തരത്തില്‍ നടത്തുന്നതിനെ തള്ളുകയും ചെയ്‌തിരുന്നു

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; നിലപാട് വ്യക്തമാക്കി ജനതാദള്‍
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; നിലപാട് വ്യക്തമാക്കി ജനതാദള്‍

പട്‌ന : ബിജെപിയുടെ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നയത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കി ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയിലെ സഖ്യ കക്ഷിയായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്‍റെ ജനതാദള്‍ (യുണൈറ്റഡ്) രംഗത്ത്. പദ്ധതിയെ തങ്ങള്‍ പിന്തുണയ്ക്കുന്നുവെന്ന് പാര്‍ട്ടി വക്താവ് രാജീവ് രഞ്ജന്‍ വ്യക്തമാക്കി. പദ്ധതി രാജ്യത്തിന്‍റെ മൊത്തത്തിലുള്ള വികസനത്തിന് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെഡിയു കൂടി ഉള്‍പ്പെട്ട എന്‍ഡിഎയുടെ ഒരു രാഷ്‌ട്രം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന നിര്‍ദേശത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും രഞ്ജന്‍ വ്യക്തമാക്കി. നിരന്തരം തെരഞ്ഞെടുപ്പകള്‍ നടത്തേണ്ടി വരുമ്പോള്‍ പല പ്രശ്‌നങ്ങളും ഉണ്ടാകുന്നു. ഇതെല്ലാം രാജ്യത്തിന്‍റെ വികസനത്തെ ആത്യന്തികമായി ബാധിക്കുന്നുവെന്നും ധാരാളം പൊതു പണം ചെലവാക്കേണ്ടി വരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: എന്‍.ഡി.എ നേതാക്കള്‍ക്കെതിരേ പരാതി നല്‍കി കോണ്‍ഗ്രസ്

ലോക്‌സഭ, സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുമ്പോള്‍ പണച്ചെലവ് വലിയ തോതില്‍ കുറയ്ക്കാനാകുന്നു. ഇത് കേന്ദ്രത്തെ സുസ്ഥിര നയങ്ങളില്‍ ശ്രദ്ധിക്കാനും പരിഷ്ക്കാരങ്ങള്‍ക്കും സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെഡിയു എപ്പോഴും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിക്ക് അനുകൂലമായിരുന്നെന്ന വസ്‌തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെബ്രുവരിയില്‍ പദ്ധതിയ്ക്ക് ജെഡിയു പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ത്രിതല പഞ്ചായത്തു ഭരണകൂടങ്ങളുടെ തെരഞ്ഞെടുപ്പ് ഇത്തരത്തില്‍ നടത്തുന്നതിനെ തള്ളുകയും ചെയ്‌തിരുന്നു.

Also Read: ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ്: 219 സ്ഥാനാര്‍ഥികൾ ആദ്യഘട്ടത്തില്‍

ഒരു രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പിന് പിന്തുണയുമായി ജെഡിയു ദേശീയ അധ്യക്ഷന്‍ ലാലന്‍ സിങ് ദേശീയ ജനറല്‍ സെക്രട്ടറി സജ്ഞയ് ഝാ എന്നിവരടങ്ങിയ സംഘം രാഷ്‌ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തുകയും ഉന്നതാധികാര സമിതിക്ക് മുമ്പാകെ ഒരു മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു.

ഒറ്റതെരഞ്ഞെടുപ്പിലൂടെ കൂടുതല്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാനും സാധിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനും ജെഡിയു പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

Top