CMDRF

യുഎസിൽ മക്‌ഡൊണാൾഡ്‌സ് ബർഗർ കഴിച്ച് ഒരാൾ മരിച്ചു; നിരവധി പേർ ആശിപത്രിയിൽ

കുറഞ്ഞത് പത്ത് സംസ്ഥാനങ്ങളിലെങ്കിലും ഇതേ പരാതികൾ അടുത്തിടെ ഉയർന്നിരുന്നു

യുഎസിൽ മക്‌ഡൊണാൾഡ്‌സ് ബർഗർ കഴിച്ച് ഒരാൾ മരിച്ചു; നിരവധി പേർ ആശിപത്രിയിൽ
യുഎസിൽ മക്‌ഡൊണാൾഡ്‌സ് ബർഗർ കഴിച്ച് ഒരാൾ മരിച്ചു; നിരവധി പേർ ആശിപത്രിയിൽ

വാഷിങ്ടൺ: യുഎസിൽ മക്ഡോണാൾഡ്സ് ഔട്ട്​ലെറ്റുകളിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിക്കുകയും നിരവധി പേർ രോഗബാധിതരാകുകയും ചെയ്‌തതായി യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. ഇതിന് മുമ്പും പല തവണയായി മക്ഡോണാൾഡ്സിൽ നിന്നും പരാതികൾ ഉയർന്നിരുന്നു.

മക്ഡോണാൾഡ്സിൽ നിന്നും ഹാംബർഗ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുറഞ്ഞത് പത്ത് സംസ്ഥാനങ്ങളിലെങ്കിലും ഇതേ പരാതികൾ അടുത്തിടെ ഉയർന്നിരുന്നു. ഭൂരിഭാഗവും കൊളറാഡോയിലും നെബ്രാസ്കയിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ ഏജൻസി അറിയിച്ചു. ഇ​-കോളി ബാക്ടീരിയയുടെ സാന്നിധ്യം മക്ഡോണാൾഡ്സിന്റെ ഹാംബർഗിൽസ്ഥിരീകരിച്ചുവെന്നാണ് സൂചന.

Also Read: പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ വീണ്ടും പ്രതിഷേധം

സിഡിസി നടത്തിയ പ്രാഥമിക അന്വേഷണമനുസരിച്ച്, രോഗബാധിതരായ എല്ലാവർക്കും ഇ.കോളിയുടെ അതേ സ്‌ട്രെയിൻ ഉണ്ടായിരുന്നുവെന്നും രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് മക്‌ഡൊണാൾഡ്‌സിൽ ഭക്ഷണം കഴിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സി.ഡി.സി അറിയിച്ചു. ഹാംബർഗിലുള്ള ഉള്ളിയുടെ സാന്നിധ്യമാണ് ഭക്ഷ്യവിഷബാധക്ക് കാരണമായതെന്നാണ് സൂചന. ഹാംബർഗിൽ ഉള്ളിയും ബീഫും ഉപയോഗിക്കുന്നത് നിരവധി സംസ്ഥാനങ്ങളിൽ മക്ഡോണാൾഡ്സ് നിരോധിച്ചിട്ടുണ്ട്. മക്ഡോണാൾഡ്സിന്റെ ക്വാർട്ടർ പൗണ്ടേഴ്സ് ഹാംബർഗിൽ ഉപയോഗിക്കുന്ന ഉള്ളിയും ബീഫുമാണ് മക്ഡോണാൾഡ്സ് നിരോധിച്ചിരിക്കുന്നത്.

Top