മണിപ്പൂരിൽ ​ഒരാൾ കൂടി കൊല്ലപ്പെട്ടു; ഓഫീസുകൾക്ക് തീയിട്ട് പ്രതിഷേധക്കാർ

അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിട്ടും അക്രമാസക്തമായ പുതിയ സംഭവങ്ങൾ സംസ്ഥാനത്ത് അരങ്ങേറുകയാണ്

മണിപ്പൂരിൽ ​ഒരാൾ കൂടി കൊല്ലപ്പെട്ടു; ഓഫീസുകൾക്ക് തീയിട്ട് പ്രതിഷേധക്കാർ
മണിപ്പൂരിൽ ​ഒരാൾ കൂടി കൊല്ലപ്പെട്ടു; ഓഫീസുകൾക്ക് തീയിട്ട് പ്രതിഷേധക്കാർ

ഇംഫാൽ: ഇന്ത്യയുടെ വടക്കു-കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ സംഘർഷം അതിന്റെ ഉച്ഛസ്ഥായിയിൽ തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. കെ.അതൗബ എന്നയാളാണ് മരിച്ചത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. രാവിലെ 11 മണിയോടെ ബാബുപരയിലാണ് ആക്രമണം ഉണ്ടായത്.

ആക്രമണകാരികൾ ബി.ജെ.പി, കോൺഗ്രസ് ഓഫീസുകൾക്ക് നേരെ തീയിടുകയും ചെയ്തിട്ടുണ്ട്. ജിരിബാം പൊലീസ് സ്റ്റേഷനിൽ നിന്നും 500 മീറ്റർ മാത്രം അകലെയാണ് ഇപ്പോൾ സംഘർഷമുണ്ടായ സ്ഥലം. കഴിഞ്ഞ കുറേ ദിവസങ്ങളായി ജിരിബാം ജില്ലയിൽ സംഘർഷം തുടരുകയാണ്. കഴിഞ്ഞ ദിവസം മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങി​ന്‍റെ കുടുംബ വസതിയിലേക്ക് ഇരച്ചുകയറാനുള്ള പ്രക്ഷോഭകരുടെ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ പ്രകോപിതരായ ജനക്കൂട്ടം ഇംഫാൽ താഴ്‌വരയിലെ വിവിധ ജില്ലകളിൽ മുതിർന്ന മന്ത്രിയുടെയും ഒരു കോൺഗ്രസ് എം.എൽ.എയുടെയും മൂന്ന് ബി.ജെ.പി എം.എൽ.എമാരുടെയും വീടുകൾക്കുകൂടി തീയിട്ടിരുന്നു.

Also Read : വായു മലിനീകരണം; സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാന്‍ നിര്‍ദേശം ഡല്‍ഹി സര്‍ക്കാര്‍

തീവ്രവാദികൾ ജിരിബാം ജില്ലയിൽ മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയും കൊലപ്പെടുത്തിയതിൽ പ്രകോപിതരായ ആളുകൾ ശനിയാഴ്ച മൂന്ന് സംസ്ഥാന മന്ത്രിമാരുടെയും ആറ് എം.എൽ.എമാരുടെയും വസതികൾ ആക്രമിച്ചിരുന്നു. തുടർന്ന് അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിട്ടും അക്രമാസക്തമായ പുതിയ സംഭവങ്ങൾ സംസ്ഥാനത്ത് അരങ്ങേറുകയാണ്.

Top