കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. നീലേശ്വരം തേര്‍വയലില്‍ താമസിക്കുന്ന പി.സി പത്മനാഭന് (75) ആണ് മരിച്ചത്. ജില്ലാ ബാങ്കിന്റെ റിട്ട. സീനിയര്‍ മാനേജരായിരുന്നു. പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.
ഭാര്യ:എം.ടി ഭാര്‍ഗവി. മക്കള്‍: റോജന്‍ രന്‍ജിത്ത് ബാബു, (വൈ.പ്രസിഡന്റ് മഷ്രീക്ക് ബേങ്ക് ദുബായ്, ഷൈന്‍ജിത്ത്(എന്‍ജീനിയര്‍) മരുമക്കള്‍: വീണ(തളിപറമ്പ്) ശ്രീയുക്ത (വടകര). ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. കിണാവൂര്‍ സ്വദേശികളായ സി.സന്ദീപ്, ബിജു, രതീഷ്, രജിത്ത് എന്നിവരും ചെറുവത്തൂര്‍ ഓര്‍ക്കുളം സ്വദേശിയായ ഷിബിന്‍ രാജുമാണ് നേരത്തെ മരിച്ചത്.