തിരുവനന്തപുരം: ഇന്ത്യയില്‍ ഇതുവരെ നങ്കൂരമിട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്സി ക്ലോഡ് ഗിറാര്‍ഡെറ്റ് വെള്ളിയാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. 24,116 കണ്ടെയ്നര്‍ ശേഷിയുള്ള അള്‍ട്രാ ലാര്‍ജ് കണ്ടെയ്നര്‍ കപ്പലിന് 20,425 ടിഇയു വഹിക്കാനുള്ള ശേഷിയുണ്ട്. ഇന്ത്യക്ക് മാത്രമല്ല, ദക്ഷിണേഷ്യന്‍ മേഖലയിലാകെ ഏറ്റവും ഉയര്‍ന്ന ടിഇയു ശേഷിയുള്ള കപ്പലാണ് എത്തിയത്. മലേഷ്യയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കണ്ടെയ്നര്‍ കൈകാര്യം ചെയ്ത ശേഷം മടങ്ങും. 399.9 മീറ്റര്‍ നീളവും 61.5 മീറ്റര്‍ വീതിയുമുള്ള കപ്പലാണ് തുറമുഖത്തെത്തിയത്.
ആഗോള ചരക്ക് നീക്കത്തില്‍ പ്രധാന പങ്ക് വഹിക്കാനുള്ള സംസ്ഥാനത്തിന്റെ കഴിവാണ് കൂറ്റന്‍ കപ്പലുകള്‍ എത്തുന്നത് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തുറമുഖത്തിന്റെയും കേരളത്തിന്റെയും വളര്‍ച്ചയില്‍ ഒരു സുപ്രധാന നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനും ഇന്ത്യക്കും ഇക്കൊല്ലത്തെ ഓണത്തിന് മുന്നോടിയായുള്ള സമ്മാനമായി വിഴിഞ്ഞം തുറമുഖത്ത് കപ്പലിനെ സ്വാഗതം ചെയ്‌തെന്ന് കരണ്‍ അദാനിയും ട്വീറ്റ് ചെയ്തു.