CMDRF

കടലിൽ കുളിക്കാനിറങ്ങിയ സംഘത്തിലെ ഒരാളെ കാണാതായി

കോളേജ് അവധിയായതിനാൽ ഏഴുപേരടങ്ങുന്ന സംഘം കടലിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു

കടലിൽ കുളിക്കാനിറങ്ങിയ സംഘത്തിലെ ഒരാളെ കാണാതായി
കടലിൽ കുളിക്കാനിറങ്ങിയ സംഘത്തിലെ ഒരാളെ കാണാതായി

കൊല്ലം: തിരുവല്ലവാരം പാപനാശത്തിന് സമീപം കടലിൽ കുളിക്കാനിറങ്ങിയ സംഘത്തിലെ ഒരാളെ കാണാതായി. നിമ്രോത്ത് ( 20 ) എന്ന യുവാവിനെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.

കൊല്ലം ഫാത്തിമ മാതാ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് കാണാതായ നിമ്രോത്ത്. കോളേജ് അവധിയായതിനാൽ ഏഴുപേരടങ്ങുന്ന സംഘം കടലിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. അതിനിടയിലാണ് യുവാവിനെ കാണാതായത്.

Also read: തേങ്ങ പെറുക്കാൻ തോട്ടിലിറങ്ങി, കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വിവരം അറിഞ്ഞെത്തിയ നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർ ആൻ്റ് റസ്ക്യൂ സ്കൂബ ടീമും സംഭവ സ്ഥലത്ത് എത്തി. യുവാവിനായുള്ള തിരച്ചിൽ തുടരുകയാണ്.

Top