CMDRF

‘കുട്ടിക്കാലത്തെ സന്തോഷകരമായ നിമിഷങ്ങളിലൊന്ന്’; ജന്മദിനത്തിൽ ശ്രീദേവിയുടെ ഓർമകളുമായി..

‘കുട്ടിക്കാലത്തെ സന്തോഷകരമായ നിമിഷങ്ങളിലൊന്ന്’; ജന്മദിനത്തിൽ ശ്രീദേവിയുടെ ഓർമകളുമായി..
‘കുട്ടിക്കാലത്തെ സന്തോഷകരമായ നിമിഷങ്ങളിലൊന്ന്’; ജന്മദിനത്തിൽ ശ്രീദേവിയുടെ ഓർമകളുമായി..

കാലത്തിൽ പെട്ടന്ന് വിടപറഞ്ഞെങ്കിലും ശ്രീദേവി എന്ന അഭിനേത്രിക്ക് പ്രേക്ഷകരുടെ മനസിൽ ഇന്നും എന്നും വേറിട്ടൊരു സ്ഥാനമുണ്ട്. എന്നാൽ ശ്രീദേവിയുടെ പിറന്നാൾ ദിനത്തിൽ കുട്ടിക്കാലത്ത് അമ്മയോടൊപ്പമെടുത്ത ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ശ്രീദേവിയുടെ ഇളയമകൾ ഖുഷി കപൂർ. ചിത്രത്തിൽ സഹോദരിയായ ജാൻവി കപൂറും കൂടെയുണ്ട്.

കുട്ടിക്കാലത്തെ സന്തോഷകരമായ നിമിഷങ്ങളിലൊന്നിൽ കുടുംബം എടുത്ത് വീട്ടിൽ ചില്ലിട്ട് സൂക്ഷിച്ച ചിത്രമാണ് ഖുഷി പങ്കുവെച്ചത്. എന്നാൽ ‘ഹാപ്പി ബർത്ത്‌ഡേ മൈ ജാൻ’ എന്ന ആശംസയോടെയാണ് ഭർത്താവ് ബോണി കപൂർ ശ്രീദേവിയുടെ ചിത്രങ്ങൾ പങ്കുവെച്ചത്. അതേസമയം ബോണിയുടെ സഹോദരൻ സഞ്ജയ് കപൂർ ഉൾപ്പെടെ നിരവധി പേർ പോസ്റ്റിൽ ശ്രീദേവിയെ ഓർത്തു.

എന്നാൽ അമ്മയുടെ അഭാവം ജീവിതത്തിലുണ്ടാക്കിയ വിടവ് ഇപ്പോഴുമുണ്ടെന്ന് ജാൻവിയും ഖുഷിയും പങ്കുവെച്ചു. എന്നാൽ ജാൻവിയുടെ ആദ്യ സിനിമയായ ‘ധടക്’ പുറത്തിറങ്ങുന്നതിനു തൊട്ടുമുമ്പായിരുന്നു ശ്രീദേവിയുടെ മരണം. അതേസമയം കുടുംബാംഗങ്ങൾക്കൊപ്പം ദുബായിലെത്തിയ താരത്തെ ഹോട്ടൽമുറിയിലെ ബാത്ടബ്ബിൽ 2018 ഫെബ്രുവരി 24-ന് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

സിനിമയുടെ ശ്രീ…

ചെറുപ്പത്തിലേ സിനിമയിലേക്ക് വന്ന ശ്രീദേവി , നാലാം വയസിലാണ് ശ്രീദേവി തന്റെ അഭിനയജീവിതം തുടങ്ങുന്നത്. എന്നാൽ വൈവിധ്യമായ അഭിനയശൈലി കൊണ്ട് അവർ വളരെ പെട്ടെന്നാണ് പ്രേക്ഷകരിലൊരാളായി മാറിയത്. ഇന്ത്യയിലെ തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നട എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ‘മിസ്റ്റർ ഇന്ത്യ’, ‘ചാന്ദ്‌നി’, ‘ സദ്മ’, ‘മോം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് ശ്രീദേവി ശ്രദ്ധ നേടുന്നത്. അതേസമയം 2013-ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിംഫെയർ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്.

Top