രാത്രി കുടിച്ചത് ഇത്തിരി കൂടിപ്പോയോ…. എന്നാൽ രാവിലെ ഹാങ് ഓവർ ഉറപ്പാ

അസംസ്കൃത പഴങ്ങളായ ആപ്പിൾ, വാഴപ്പഴം എന്നിവ കഴിക്കുന്നത് ഹാങ്ങോവറിൻ്റെ ലക്ഷണങ്ങളെ ചികിത്സിക്കാൻ സഹായിക്കുന്നതാണ്

രാത്രി കുടിച്ചത് ഇത്തിരി കൂടിപ്പോയോ…. എന്നാൽ രാവിലെ ഹാങ് ഓവർ ഉറപ്പാ
രാത്രി കുടിച്ചത് ഇത്തിരി കൂടിപ്പോയോ…. എന്നാൽ രാവിലെ ഹാങ് ഓവർ ഉറപ്പാ

ദ്യപാനത്തിന്‍റെ പാർശ്വഫലങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ഹാങ് ഓവറാണ്. രാത്രി അടിച്ചതിൻ്റെ കെട്ട് രാവിലേ ഉറക്കമെണീക്കുമ്പോളായിരിക്കും തലയ്ക്ക് പിടിക്കുക. തലവേദന, ക്ഷീണം, തളര്‍ച്ച അങ്ങനെ പല ബുദ്ധിമുട്ടുകളാണ് ഹാങ് ഓവര്‍ സമ്മാനിക്കുക. അമിതമായ അളവില്‍ ശരീരത്തിലെത്തുന്ന മദ്യം ശരീരത്തിലെ ജലാംശത്തെ മുതല്‍ ഉറക്കത്തെ വരെ തകരാറിലാക്കും. കാരണങ്ങൾ സന്തോഷമോ സങ്കടമോ എന്തുതന്നെ ആയാലും മദ്യപാനം ഇന്നെവിടെയും ഒഴിവാക്കാനാകാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. രാത്രി കിടക്കുന്നതിനു മുൻപ് രണ്ടെണ്ണം അടിച്ചില്ലെങ്കിൽ ഒരു സുഖമുണ്ടാകില്ല എന്ന് പറയുന്നവരും കുറവല്ല.

യഥാർത്ഥത്തിൽ തലേദിവസം നമ്മൾ കഴിച്ച മദ്യത്തിന്റെ വീര്യം ശരീരത്തിൽ നിന്ന് വിട്ടിറങ്ങി പോകുന്നതിൻ്റെ ഒരു ലക്ഷണമായി വേണമെങ്കിൽ ഇത്തരം ഹാങ്ങോവറുകളെ കണക്കാക്കാം. മദ്യം നിര്‍ജലീകരണത്തിന് കാരണമാകും. അതുകൊണ്ടുതന്നെ അത്തരത്തില്‍ നഷ്ടമാകുന്ന ജലാംശം ശരീരത്തിന് വീണ്ടും നല്‍കുക. വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം വര്‍ധിപ്പിക്കുകയും ദോഷകരമായ വസ്തുക്കളെ പുറന്തള്ളുന്നതിന് ഒരു പരിധിവരെ സഹായകമാവുകയും ചെയ്യുന്നു.

Also Read: ഹെൽത്തി വെജിറ്റബിൾ സൂപ്പ് ആയാലോ?

പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നില ക്രമീകരിക്കാന്‍ സഹായിക്കുന്നു. അന്നജം, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ ഉള്‍പ്പെടുത്തിയ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പോഷകവും ഊര്‍ജവും ലഭിക്കും.മദ്യത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ശരീരത്തെ നിർജലീകരണത്തിലേക്ക് നയിക്കുന്നു. ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നത് തലകറക്കം, തലവേദന, മറ്റ് അസ്വസ്ഥതകളിലേക്കൊക്കെ നമ്മെ നയിക്കും. പലപ്പോഴും തുടർച്ചയായി മദ്യപിക്കുന്ന ആളുകളേക്കാൾ വല്ലപ്പോഴും മാത്രം മദ്യപിക്കുന്നവർക്കാണ് ഹാങ്ങോവർ കൂടുതലായി ഉണ്ടാവുന്നതെന്ന് പറയപ്പെടുന്നു.

Also Read: സൗന്ദര്യ സംരക്ഷണത്തിനും ഞാവൽപഴം അടിപൊളിയാണ്

മനംമറിച്ചില്‍ ഉള്‍പ്പെടെയുള്ള ഹാങ് ഓവര്‍ പ്രശ്‌നങ്ങളെ ഒരു പരിധിവരെ പരിഹരിക്കാന്‍ ഇഞ്ചിച്ചായക്ക് കഴിയും. വയറിലെ അസ്വസ്ഥതകള്‍ക്കും തലവേദനയ്ക്കും പരിഹാരമാകാന്‍ പെപ്പര്‍മിന്റ് ചായക്കും സഹായിക്കാനാകും. ശരീരത്തില്‍ ജലാംശം ഉറപ്പാക്കുന്നതിനൊപ്പം ദഹനസംബന്ധിയായ അസ്വസ്ഥതകളും ഇവയ്ക്ക് പരിഹരിക്കാനാകും.മദ്യപിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാവുന്ന ലാക്റ്റിക് ആസിഡുകളെ നഷ്ടം രക്തത്തിലെ ഷുഗർ ലെവലിൽ കുറവുണ്ടാക്കുന്നു. പലപ്പോഴുമിത് ഹാങ്ങോവറിനെ കൂടുതൽ തീവ്രമാക്കുന്നതിന് കാരണമാകുന്നു. ഇത് പരിഹരിക്കാൻ ഏറ്റവും മികച്ച മാർഗം പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കുന്നതാണ്.

ക്ഷീണവും തളര്‍ച്ചയും മാറാന്‍ കാപ്പി കുടിക്കാതിരിക്കുക. കഫീന്‍ ഉള്ളില്‍ചെല്ലുമ്പോള്‍ കൂടുതല്‍ നിര്‍ജലീകരണം സംഭവിക്കുകയാണ് ചെയ്യുന്നത്. പകരം ഹെര്‍ബല്‍ ടീ, കരിക്കിന്‍വെള്ളം തുടങ്ങിയവ കഴിക്കാം. ഹാങ്ങോവർ കുറയ്ക്കുന്നതിന് നാരങ്ങയുടെ നീര് അല്ലെങ്കിൽ നാരങ്ങ ചേർത്ത ചായ വളരെയധികം നല്ലതാണെന്ന് പറയപ്പെടുന്നു. ഇത് ആമാശയത്തിലെ അനാവശ്യ മൂലകങ്ങളിൽ നിന്ന് വിഷാംശത്തെ പുറത്തെടുക്കുകയും തൽക്ഷണം ആശ്വാസം നൽകുകയും ചെയ്യുന്നു. ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നത് ഹാങ്ങോവർ കുറയ്ക്കുന്നതിന് പഞ്ചസാര ചേർക്കാതെയുള്ള നാരങ്ങ ചായ കഴിക്കാനാണ്.

Also Read: അറിയാം കുതിർത്ത അത്തിപ്പഴത്തിന്റെ ഗുണങ്ങൾ

അസംസ്കൃത പഴങ്ങളായ ആപ്പിൾ, വാഴപ്പഴം എന്നിവ കഴിക്കുന്നത് ഹാങ്ങോവറിൻ്റെ ലക്ഷണങ്ങളെ ചികിത്സിക്കാൻ സഹായിക്കുന്നതാണ്. ഹാങ്ഓവർ മൂലമുണ്ടാകുന്ന തലവേദനയെ നേരിടാൻ ഒഴിഞ്ഞ വയറ്റിൽ ആപ്പിൾ കഴിക്കുന്നത് ആശ്വാസം നൽകുമെന്ന് ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. വാഴപ്പഴം, തേൻ എന്നിവ ചേർത്ത് ഷേയ്ക്ക് രൂപത്തിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പുനസ്ഥാപിക്കുമെന്നും മദ്യം കഴിച്ച ശേഷം ശരീരത്തിന് നഷ്ടപ്പെടുന്ന പൊട്ടാസ്യം പോലുള്ള അവശ്യധാതുക്കളെ വീണ്ടെടുക്കുമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഹാങ് ഓവര്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കും. മാത്രമല്ല, ഇവ ദഹനവ്യവസ്ഥയ്ക്കു മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക.

Top