കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണ്മാനില്ല

കർണാടക സ്വദേശി നെൽസൺ ജസ്വന്തിനെയാണ് കാണാതായത്

കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണ്മാനില്ല
കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണ്മാനില്ല

തിരുവനന്തപുരം: വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളിൽ ഒരാളെ കാണാതായി. ഒരാളെ ആളുകൾ ചേർന്ന് രക്ഷപ്പെടുത്തി. കർണാടക സ്വദേശി നെൽസൺ ജസ്വന്തിനെയാണ് കാണാതായത്. രക്ഷപ്പെട്ടത് യു പി സ്വദേശിയാണ്.

ALSO READ: പൂരം കലക്കൽ; സുരേഷ് ഗോപിക്കെതിരെ കേസ്

വർക്കല പാപനാശം ബീച്ചിനും അലിയിറക്കം ബീച്ചിനും ഇടയിലുള്ള റിസോർട്ടിന് സമീപത്തുള്ള കടലിലാണ് ഇവർ കുളിക്കാൻ ഇറങ്ങിയത്. വർക്കല പോലീസ് സംഭവത്തിൽ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു.

Top