മഹാരാഷ്ട്രയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 40 കാരിയായ സ്ത്രീ മരിച്ചു. ഹാരാഷ്ട്രയിലെ പുണെയിലെ ഗ്രാമത്തിലാണ് സംഭവം. കരിമ്പിൻ തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന സുജാത എന്ന സ്ത്രീയാണ് മരിച്ചത്. ഇരയാണെന്ന് കരുതി പുലി സ്ത്രീയെ ആക്രമിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ചെയ്തു.
മാർച്ച് മുതൽ പുലിയുടെ ആക്രമണം രൂക്ഷമാണ് ഈ പ്രദേശത്ത്. പുലിയുടെ ആക്രമണത്തിൽ ജുന്നാർ ഫോറസ്റ്റ് ഡിവിഷനിൽ നടക്കുന്ന ഏഴാമത്തെ മരണമാണിത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ചെയ്തു.