CMDRF

തെക്കൻ ഇസ്രയേലിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

ഇസ്രയേൽ പൗരൻ തന്നെയാണ് വെടിവെച്ചതെന്ന് ഇസ്രയേലി മാധ്യമമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു

തെക്കൻ ഇസ്രയേലിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു
തെക്കൻ ഇസ്രയേലിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

ടെൽ അവിവ്: തെക്കൻ ഇസ്രയേലിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഞായറാഴ്ചയുണ്ടായ വെടിവെപ്പിൽ 25 വയസുകാരിയായ യുവതി കൊല്ലപ്പെട്ടതായും പത്തോളം പേർക്ക് പരിക്കേറ്റതായുമാണ് വിവരം. ബീർ ഷെവയിലെ മക്ഡൊണാൾഡ് ഔട്ട്‍ലെറ്റിന് സമീപത്താണ് വെടിവെപ്പുണ്ടായത്. ഇസ്രയേൽ പൗരൻ തന്നെയാണ് വെടിവെച്ചതെന്ന് ഇസ്രയേലി മാധ്യമമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു.

സംഭവം ഭീകരാക്രമണമാണെന്നാണ് പൊലീസ് സംശയിക്കുന്നുണ്ട്. വെടിയുതിർത്തയാളിനെ സുരക്ഷാ സേന സംഭവ സ്ഥലത്തു വെച്ചു തന്നെ വധിച്ചു. ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. മറ്റ് നാല് പേർക്ക് സാരമായ പരിക്കുകളുമുണ്ട്. അതേസമയം വടക്കൻ ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായതായി ഇസ്രയേൽ സൈന്യം അറിയിച്ചു.

Top