CMDRF

ദീപാവലി വില്‍പനമേള പ്രഖ്യാപിച്ച് വണ്‍പ്ലസ്

കോംപ്ലിമെന്ററിയായി ബഡ്സ്, നോ-കോസ്റ്റ് ഇഎംഐ എന്നിവ വണ്‍പ്ലസിന്റെ ദീപാവലി വില്‍പനയില്‍ ഉണ്ടായേക്കും

ദീപാവലി വില്‍പനമേള പ്രഖ്യാപിച്ച് വണ്‍പ്ലസ്
ദീപാവലി വില്‍പനമേള പ്രഖ്യാപിച്ച് വണ്‍പ്ലസ്

ദീപാവലി വില്‍പനമേള പ്രഖ്യാപിച്ച് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ്. സെപ്റ്റംബര്‍ 26ന് വണ്‍പ്ലസിന്റെ ദീപാവലി സെയില്‍ ആരംഭിക്കും. വണ്‍പ്ലസ് 12, വണ്‍പ്ലസ് നോര്‍ഡ് 4 എന്നിവയ്ക്കാണ് പ്രധാനമായും ഓഫറുകളുണ്ടാവുക. ഓണ്‍ലൈനിലും ഓഫ്ലൈനിലും വണ്‍പ്ലസ് സ്റ്റോറുകള്‍ വഴിയും ആമസോണ്‍, റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, വിജയ് സെയില്‍സ് തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകള്‍ വഴിയും ദീപാവലി വില്‍പനയുണ്ടാകും. ബാങ്ക് കാര്‍ഡ് ഡിസ്‌കൗണ്ടും ഫ്‌ലാറ്റ് ഡിസ്‌കൗണ്ടും വണ്‍പ്ലസിന്റെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കുണ്ടാകും എന്നുറപ്പ്.

ഫോള്‍ഡബിള്‍ ഫോണായ വണ്‍പ്ലസ് ഓപ്പണ്‍ വാങ്ങുന്നവര്‍ക്ക് 20,000 രൂപ വരെ ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട് ലഭിക്കുമെന്നാണ് ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട്. 1,39,999 രൂപയ്ക്കാണ് ഈ ഫോണ്‍ ഇന്ത്യയില്‍ കമ്പനി പുറത്തിറക്കിയത്. വണ്‍പ്ലസ് നോര്‍ഡ് സിഇ4 ലൈറ്റ് 5ജിക്ക് 2,000 രൂപയും, വണ്‍പ്ലസ് നോര്‍ഡ് സിഇ 4ന് 1,500 രൂപയും, വണ്‍പ്ലസ് നോര്‍ഡ് 4ന് 2,000 രൂപയും, വണ്‍പ്ലസ് 12ആറിന് 3,000 രൂപയും, വണ്‍പ്ലസ് 12ന് 7,000 രൂപയും ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട് ലഭിക്കും.

Also Read: ഐഫോണ്‍ 16 വില്‍പന ഇന്ത്യയില്‍ തുടങ്ങി

64,999 രൂപ വിലയുള്ള മോഡലാണ് വണ്‍പ്ലസ് 12. മറ്റ് ഓഫറുകളും ഓരോ ഫോണും ലഭ്യമാകുന്ന കൃത്യമായ വിലയും വരും ദിവസങ്ങളില്‍ അറിയാം. കോംപ്ലിമെന്ററിയായി ബഡ്സ്, നോ-കോസ്റ്റ് ഇഎംഐ എന്നിവ വണ്‍പ്ലസിന്റെ ദീപാവലി വില്‍പനയില്‍ ഉണ്ടായേക്കും.

Top