CMDRF

ഒ​മാ​ൻ മാ​ർ​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ ഉ​ള്ളി ‘പൊള്ളും’

ഇ​ന്ത്യ​ൻ ഉ​ള്ളി​യു​ടെ വി​ല കി​ലോ​ക്ക് 420 ബൈ​സ​ക്ക് മു​ക​ളി​ലാ​ണ്

ഒ​മാ​ൻ മാ​ർ​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ ഉ​ള്ളി ‘പൊള്ളും’
ഒ​മാ​ൻ മാ​ർ​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ ഉ​ള്ളി ‘പൊള്ളും’

മ​സ്ക​ത്ത്: ക​യ​റ്റു​മ​തി നി​രോ​ധ​ന​വും, നി​കു​തി അ​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​വും ഏർപ്പെടുത്തിയിട്ടും ഒ​മാ​ൻ മാ​ർ​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ ഉ​ള്ളിക്ക് പൊള്ളും വില തുടരുന്നു. ഇ​ന്ത്യ​യി​ൽ ഉ​ൽ​പാ​ദ​നം കുറയുകയും, പ്രാ​ദേ​ശി​ക മാ​ർ​ക്ക​റ്റി​ൽ വി​ല വ​ർ​ധിച്ചതുമാണ്
ഒ​മാ​നി​ലും ഉ​ള്ളി വി​ല ഉയരുന്നത് തുടരാൻ കാരണം. മാ​ർ​ക്ക​റ്റി​ൽ പാ​കി​സ്ഥാ​ൻ ഉ​ള്ളി എ​ത്താ​ത്ത​തും വി​ല വർധനയ്ക്ക് കാ​ര​ണ​മാ​കു​ന്നുണ്ട്.

ഈ ​വ​ർ​ഷം മേ​യി​ലാ​ണ് ഇ​ന്ത്യ​ൻ ഉ​ള്ളി​ക്ക് സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ക​യ​റ്റു​മ​തി നി​രോ​ധം പി​ൻ​വ​ലി​ച്ച​ത്. ക​യ​റ്റു​മ​തി നി​രോ​ധം പി​ൻ​വ​ലി​ച്ചെ​ങ്കി​ലും ഉ​ള്ളി​ക്ക് 40 ശ​ത​മാ​നം ക​യ​റ്റു​മ​തി നി​കു​തി ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തോ​ടൊ​പ്പം ഒ​രു മെ​ട്രി​ക് ട​ൺ ഉ​ള്ളി​ക്ക് 550 ഡോ​ള​ർ മി​നി​മം വി​ല​യും സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് ര​ണ്ടും ഇ​ന്ത്യ​ൻ ഉ​ള്ളി​യു​ടെ ക​യ​റ്റു​മ​തി​യെ ബാ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Also Read: തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ത്തെ തു​ട​ർ​ന്ന് 21,190 പേ​രെ നാ​ടു​ക​ട​ത്തി കുവൈറ്റ്

ക​യ​റ്റു​മ​തി കു​റ​ഞ്ഞ​തോ​ടെ ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് ക​ർ​ഷ​ക​രു​ടെ സ​മ്മ​ർ​ദം മു​റു​കി​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ഉ​ള്ളി​യു​ടെ ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണം എ​ടു​ത്തു​മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര തെ​ര​ഞ്ഞെ​ടു​പ്പും മ​റ്റൊ​രു കാ​ര​ണ​മാ​ണ്. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​ള്ളി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. ഇ​തോ​ടെ ക​ഴി​ഞ്ഞ മാ​സം 13നാ​ണ് മി​നി​മം ക​യ​റ്റു​മ​തി വി​ല നി​യ​മം എ​ടു​ത്തുമാ​റ്റു​ക​യും ക​യ​റ്റു​മ​തി നി​കു​തി 20 ശ​ത​മാ​ന​മാ​യി കു​റ​ക്കു​ക​യും ചെ​യ്ത​ത്. ഇ​തോ​ടെ ഒ​മാ​ൻ അ​ട​ക്ക​മു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഉ​ള്ളി വി​ല കു​റ​യു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഉ​ള്ളി ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​തോ​ടെ ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ൽ വി​ല കു​ത്ത​നെ ഉ​യ​രു​ക​യാ​യി​രു​ന്നു.

സീ​സ​ൺ ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​താ​ണ് വി​ല വ​ർ​ധി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ​ക്കാ​ൾ 38 ശ​ത​മാ​ന​ത്തി​ല​ധി​കം കൂ​ടു​ത​ലാ​ണ് ഇ​പ്പോ​ൾ ഉ​ള്ളി വി​ല. ഇ​തോ​ടെ ഒ​മാ​നി​ലും ഇ​ന്ത്യ​ൻ ഉ​ള്ളി​യു​ടെ വി​ല ഉ​യ​ർ​ന്നു​നി​ൽ​ക്കു​ക​യാ​ണ്. നി​ല​വി​ൽ താ​ര​ത​മ്യേ​ന ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ചൈ​ന, തു​ർ​ക്കി​, ഇ​റാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ഉ​ള്ളി​യാ​ണ് വി​പ​ണി​യി​ലു​ള്ള​ത്.​ പാ​കി​സ്ഥാ​​ൻ ഉ​ള്ളി​യു​ടെ സീ​സ​ൺ ക​ഴി​ഞ്ഞ​തോ​ടെ ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ള്ളി വി​പ​ണി​യി​ൽ കു​റ​ഞ്ഞി​ട്ടു​ണ്ട്. ഈ​ജി​പ്ഷ്യ​ൻ ഉ​ള്ളി​യും മാ​ർ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സീ​സ​ൺ ക​ഴി​ഞ്ഞ​തോ​ടെ ഇ​തും നിലച്ചു.

Also Read: അബ്ദുല്‍ റഹീമിന്റെ മോചനം നീളുന്നു

ഇ​ന്ത്യ​ൻ ഉ​ള്ളി​യു​ടെ വി​ല കി​ലോ​ക്ക് 420 ബൈ​സ​ക്ക് മു​ക​ളി​ലാ​ണ്. ഒ​മാ​നി​ൽ പാ​കി​സ്താ​ൻ ഉ​ള്ളി അ​ട​ക്ക​മു​ള്ള ന​ല്ല ഉ​ള്ളി​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തും ഉ​ള്ളി വി​ല വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ ഉ​ള്ളി വി​ല പെ​ട്ടെ​ന്നൊ​ന്നും കു​റ​യാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് ഇ​റ​ക്കു​മ​തി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​യു​ന്ന​ത്. ഏ​താ​യാ​ലും ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി നി​ല​നി​ൽ​ക്കു​ന്ന ഇ​ന്ത്യ​ൻ ഉ​ള്ളി​യു​ടെ ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ളും മ​റ്റും പ്ര​ശ്ന​ങ്ങ​ളും ഒ​മാ​നി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

Top