കുവൈത്ത് : വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ഓണ്‍ലൈനില്‍ ആയുധങ്ങള്‍ വിറ്റയാള്‍ പിടിയില്‍. സോഷ്യല്‍ മീഡിയ വഴി ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ പ്രചരിപ്പിക്കുകയും വില്‍ക്കുകയും ചെയ്ത ബിദൂനിയെയാണ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതിയുടെ വീട്ടില്‍നിന്നും നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. തുടര്‍ നടപടികള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
സോഷ്യല്‍ മീഡിയ നിരീക്ഷിക്കുന്നത് തുടരുമെന്ന് വ്യക്തമാക്കിയ അധികൃതര്‍ നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി.