CMDRF

ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവെപ്പ്; ബെംഗളൂരുവില്‍ ഭര്‍ത്താവ് വരുത്തിവെച്ച കടബാധ്യത മൂലം ഭാര്യ ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരുവില്‍ ഭര്‍ത്താവ് വരുത്തിവെച്ച കടബാധ്യത മൂലം ഭാര്യ ജീവനൊടുക്കി. ഹോളല്‍കെരെ സ്വദേശി രഞ്ജിത വി (24) ആണ് മരിച്ചത്. ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവെപ്പിലൂടെ ഒന്നരക്കോടി രൂപയുടെ കടബാധ്യതയാണ് സംസ്ഥാന ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയറായ യുവതിയുടെ ഭര്‍ത്താവ് ദര്‍ശന്‍ ബാലു വരുത്തിവെച്ചത്.

മാര്‍ച്ച് 19 നാണ് രഞ്ജിതയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാതെ വന്നതോടെ കടക്കാര്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്നും രഞ്ജിത കുറിപ്പില്‍ പറയുന്നു.

താനും ഭര്‍ത്താവും നേരിട്ട പീഡനത്തെക്കുറിച്ച് യുവതി കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. ഇവരുടെ ഭീഷണിയിലും പീഡനത്തിലും മനംനൊന്താണ് കടുത്ത നടപടി സ്വീകരിച്ചതെന്നും യുവതി വ്യക്തമാക്കി. യുവതിയുടെ പിതാവിന്റെ പരാതിയില്‍ 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു.

Top