ഓണ്‍ലൈന്‍ പണം തട്ടൽ; മൂന്നുപേര്‍ പിടിയില്‍

ഓണ്‍ലൈന്‍ പണം തട്ടൽ; മൂന്നുപേര്‍ പിടിയില്‍
ഓണ്‍ലൈന്‍ പണം തട്ടൽ; മൂന്നുപേര്‍ പിടിയില്‍

മട്ടാഞ്ചേരി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 1.60 കോടി രൂപ കവര്‍ന്ന കേസില്‍ മൂന്നുപേര്‍ പിടിയില്‍. എറണാകുളം കുമ്പളം ഇക്കനാട്ടില്‍ വീട്ടില്‍ നിജില്‍ ലോറന്‍സ് (28), കുമ്പളം തുണ്ടിപറമ്പില്‍ വീട്ടില്‍ ശിവപ്രസാദ് (25), പട്ടാമ്പി കപ്പൂര്‍ ഒരുവിന്‍പുറത്ത് വീട്ടില്‍ മുഹമ്മദ് റഫീഖ് (31)എന്നിവരെയാണ് ഹാര്‍ബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

വിരമിച്ച നാവിക ഉദ്യോഗസ്ഥനില്‍നിന്നാണ് ഇവര്‍ വ്യാജ കമ്പനികളുടെ പേരില്‍ ഓഹരി വിപണിയില്‍ അമിതലാഭം നല്‍കാമെന്നുപറഞ്ഞ് പണം തട്ടിയെടുത്തത്. ഒരു മാസത്തിനുള്ളിലാണ് ഇവര്‍ ഇത്രയും തുക തട്ടിയത്. കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയ റിട്ട. ഓഫിസര്‍ ഹാര്‍ബര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് മൂവരെയും പിടികൂടിയത്.

Top