CMDRF

അംഗീകൃത പരിശീലകൻ ഡ്രൈവിംഗ് സ്കൂളിൽ മാത്രം മതി; പ്രധിഷേധം അവസാനിപ്പിച്ച് ഡ്രൈവിംഗ് സ്കൂൾ സംഘടനകൾ

അംഗീകൃത പരിശീലകൻ ഡ്രൈവിംഗ് സ്കൂളിൽ മാത്രം മതി; പ്രധിഷേധം അവസാനിപ്പിച്ച് ഡ്രൈവിംഗ് സ്കൂൾ സംഘടനകൾ
അംഗീകൃത പരിശീലകൻ ഡ്രൈവിംഗ് സ്കൂളിൽ മാത്രം മതി; പ്രധിഷേധം അവസാനിപ്പിച്ച് ഡ്രൈവിംഗ് സ്കൂൾ സംഘടനകൾ

തിനഞ്ച് ദിവസമായി നടത്തിയിരുന്ന പ്രതിഷേധം അവസാനിപ്പിച്ച് ഡ്രൈവിങ് സ്‌കൂളുകാർ. അംഗീകൃത പരിശീലകർ ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ടിൽ നേരിട്ടെത്തണമെന്ന നിബന്ധന ഗതാഗതവകുപ്പ് പിൻവലിച്ചതോടെയാണ് പ്രധിഷേധം അവസാനിപ്പിച്ചത്. മന്ത്രി കെ.ബി.ഗണേഷ്‌കുമാറും ഡ്രൈവിങ് സ്‌കൂൾ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പായത്. അതേസമയം അംഗീകൃത പരിശീലകർ ഡ്രൈവിങ് സ്‌കൂളുകളിൽ ഉണ്ടാകണമെന്ന വ്യവസ്ഥ കർശനമാക്കും.

സ്‌കൂളുകളിൽ പരിശോധന ത്വരിതപ്പെടുത്താൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കു നിർദേശം നൽകി. നിർദിഷ്ട യോഗ്യതയുള്ള പരിശീലകർ ഡ്രൈവിങ് സ്‌കൂളുകളിൽ ഉണ്ടാകണമെന്നതാണ് വ്യവസ്ഥ. അഞ്ചുവർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ളെൈ ഡ്രൈവിങ് സ്‌കൂൾ ജീവനക്കാർക്കു പ്രത്യേക ടെസ്റ്റ് നടത്തി പരിശീലകപദവി നൽകാനും തീരുമാനിച്ചു.

പരിശീലനത്തിനുള്ള ഫീസ് 10000 രൂപയായി നിശ്ചയിക്കുമെന്നും ഗതാഗതമന്ത്രി ഉറപ്പുനൽകി. 3000ൽ കൂടുതൽ ഡ്രൈവിങ് ലൈസൻസ് അപേക്ഷകൾ കുടിശ്ശികയുള്ള ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽനിന്ന് ഉദ്യോഗസ്ഥരെ നിയോഗിച്ച് കൂടുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്തും. ഡ്രൈവിങ് പഠനത്തിനുള്ള വാഹനങ്ങളുടെ കാലാവധി 18ൽനിന്ന് 22 ആയി ഉയർത്തി.

ഡ്രൈവിങ് ടെസ്റ്റിന് അംഗീകൃത പരിശീലകരുടെ സാന്നിധ്യം ജൂൺ മാസം ആദ്യം മുതൽ നിർബന്ദമാക്കിയിരുന്നു. പഠിതാക്കളെ ടെസ്റ്റിനെത്തിക്കേണ്ടത് അതത് സ്‌കൂളുകളുടെ അംഗീകൃത പരിശീലകൻ നേരിട്ടായിരിക്കണമെന്നായിരുന്നു ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദേശിച്ചത്. ഒരു അംഗീകൃത പരിശീലകൻ ഒന്നിലധികം സ്‌കൂളുകളുടെ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ പാടില്ലെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചിരുന്നു. തിരിമറികാട്ടുന്ന സ്‌കൂളുകൾക്കെതിരേ കർശനനടപടിയെടുക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

അംഗീകൃത പരിശീലകർ പഠിതാക്കളുമായി ഹാജരാകണമെന്ന നിബന്ധനയിൽ മോട്ടോർവാഹന വകുപ്പ് ഉറച്ചുനിന്നതോടെ ചെറിയ ഡ്രൈവിങ്ങ് സ്‌കൂളുകൾ പ്രതിസന്ധിയിലായിരുന്നു. അതേസമയം ഡ്രൈവിങ് സ്‌കൂളിൽ പഠിച്ചവർക്ക് വേണമെങ്കിൽ സ്വന്തം വാഹനത്തിൽ ടെസ്റ്റിൽ പങ്കെടുക്കാനാകുമെന്നായിരുന്നു നിർദേശം. ഇതിന് അംഗീകൃത പരിശീലകൻ സ്ഥലത്ത് ഉണ്ടാകേണ്ടതില്ല. ആർക്കും സ്വന്തംവാഹനത്തിൽ ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാമെന്നാണ് വ്യവസ്ഥ.

Top