തിരുവനന്തപുരം: ഡിസി ബുക്സിന്റേത് ബിസിനസ്സ് തന്ത്രം മാത്രമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്. ഇ പി ജയരാജന്റെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എ വിജയരാഘവന് പറഞ്ഞത്
‘ഇ പി ജയരാജന്റെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദം തിരഞ്ഞെടുപ്പ് ദിവസം സ്ഥിരമായുണ്ടാകുന്ന കലാപരിപാടിയാണ്. സ്ഥിരമായി ഇത്തരം കാര്യങ്ങൾ മാധ്യമങ്ങളിൽ വരാറുണ്ട്. തിരഞ്ഞെടുപ്പ് ദിവസം ഇക്കാര്യം ചോദ്യം ചെയ്ത്, അതിന് ഉത്തരം പറയിപ്പിച്ച്, അതിന് വ്യാഖ്യാനങ്ങള്‍ നടത്തുക എന്ന പ്രക്രിയയിലേക്ക് ഞാനില്ല. വാര്‍ത്തകള്‍ തീരുമ്പോള്‍ നിങ്ങള്‍ പുതിയ വാര്‍ത്ത തേടില്ലേ. അവര്‍ പുസ്തക കച്ചവടക്കാരല്ലേ. അവരുടേത് ബിസിനസ്സി ഭാഗമാണ്’-എ വിജയരാഘവന് കൂട്ടിച്ചേർത്തു.