റിയാദ്: റോസാപ്പൂ കൃഷി ഉത്പാദന മേഖലകളിൽ സൗദിയിൽ തൊഴിൽ സ്വദേശിവത്കരണം നടപ്പാക്കുന്നു. പ്രാദേശിക വിപണികളിൽ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും അതിനൊപ്പം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ഇത്. സൗദി റോസാപ്പൂക്കൾ കയറ്റുമതി ചെയ്യുന്നതിന് ഇനി പുതിയ വിപണികൾ തുറക്കും. ഇറക്കുമതി ചെയ്യുന്ന റോസാപ്പൂക്കളുടെ ഉയർന്ന വിലയും ഗുണനിലവാരമില്ലായ്മയും മറികടക്കുകയും ലക്ഷ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
സൗദി റോസാപ്പൂക്കൾ ഗൾഫ് രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും കയറ്റുമതി ചെയ്യാൻ വിപണി തുറക്കാനുള്ള സാധ്യതകൾ പരിശോധിക്കും. പുതിയ തീരുമാനം ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അനുസൃതമായി കാർഷിക മേഖലയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിന് സംഭാവന ചെയ്യുമെന്നാണ് വിലയിരുത്തൽ. അതുകൂടാതെ റോസാപ്പൂ കൃഷിക്ക് പരമാവധി പ്രോത്സാഹനങ്ങൾ നൽകിയിട്ടുണ്ടെന്ന് പരിസ്ഥിതി ജലം കൃഷി മന്ത്രാലയം വെളിപ്പെടുത്തി.
Also Read: ഇസ്രയേലുമായുള്ള ബന്ധം പു:നസ്ഥാപിക്കാൻ ഉദ്ദേശമില്ല: ഒമാൻ
റോസാപ്പൂ ഉത്പാദകർക്ക് സാമ്പത്തിക വരുമാനം നൽകൽ ഇതിലേറ്റവും ശ്രദ്ധേയമാണ്. റോസാപ്പൂവിന്‍റെ താരതമ്യ നേട്ടങ്ങൾ പ്രയോജനപ്പെടുത്തി ഈ മേഖലയിൽ നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ച് മന്ത്രാലയം വിശദീകരിച്ചു. കൂടാതെ റോസാപ്പൂക്കൾക്കായി പ്രോജക്ടുകൾ സ്ഥാപിക്കുന്നതിന് കാർഷിക വികസന ഫണ്ടിൽനിന്ന് വായ്പ നൽകുന്നുണ്ട്. ഇങ്ങനെ വായ്പയായി നൽകുന്നത് പദ്ധതി ചെലവിെൻറ 70 ശതമാനമാണ്.