CMDRF

തന്റെ രാഷ്ട്രീയഭാവി തീരുമാനിക്കാനുള്ള അധികാരം ജനങ്ങൾക്ക് മാത്രമെന്ന് ഡി.കെ. ശിവകുമാർ

തന്റെ രാഷ്ട്രീയഭാവി തീരുമാനിക്കാനുള്ള അധികാരം ജനങ്ങൾക്ക് മാത്രമെന്ന് ഡി.കെ. ശിവകുമാർ
തന്റെ രാഷ്ട്രീയഭാവി തീരുമാനിക്കാനുള്ള അധികാരം ജനങ്ങൾക്ക് മാത്രമെന്ന് ഡി.കെ. ശിവകുമാർ

ബംഗളൂരു: തന്റെ രാഷ്ട്രീയഭാവി തീരുമാനിക്കാനുള്ള അധികാരം ജനങ്ങൾക്ക് മാത്രമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ‘ജനങ്ങളാണ് എന്റെ ശക്തി. അവർക്കാണ് എന്റെ രാഷ്ട്രീയഭാവി തീരുമാനിക്കാനുള്ള അധികാരമുള്ളത്. രാമനഗര ജില്ലയിൽ നിന്നാണ് ഞാൻ വരുന്നത്.

അവരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. ഞാൻ ജനങ്ങളുടെ പിന്തുണ തേടിയിട്ടുണ്ട്. തുണക്കുമെന്നു തന്നെയാണ് പ്രതീക്ഷ.​’-എന്നാണ് ഡി.കെ. ശിവകുമാർ പറഞ്ഞത്. വൊക്കലിഗ സമുദായത്തിന് സ്വാധീനമുള്ള ജില്ലയാണ് രാമനഗര. ഇവിടെയാണ് ചന്നപട്ന മണ്ഡലം. അതേസമുദായത്തിൽ പെട്ടയാളാണ് കുമാരസ്വാമി. കുമാരസ്വാമിക്കും കുടുംബത്തിനുമാണ് ഇവിടെ കൂടുതൽ സ്വാധീനം.

ചന്നപട്ന മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഡി.കെ. ശിവകുമാറിന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യം കുറിക്കുമെന്ന് ബി.ജെ.പി നേതാവ് സി.പി. യോഗേശ്വർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ഡി.കെ. ശിവകുമാർ.

Top