കേരളത്തിൽ ഭരണമാറ്റം സംഭവിച്ചാൽ സംഭവിക്കാൻ പോകുന്നതും നാടറിയണം. സകല ജാതി – മത ശക്തികളും ഇടപെടുന്ന ഒരു ഭരണമായിരിക്കും ആ ഘട്ടത്തിൽ വരിക. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ബാഹ്യ ശക്തികൾ കടന്നു വരുന്നതും, നിഷ്പക്ഷ നീതി നിർവ്വഹണം അസാധ്യമാകുന്നതിനും അത്തരമൊരു ഭരണമാറ്റം കാരണമാകും. മുൻകാല ചരിത്രവും അതു തന്നെയാണ്.